ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇന്ത്യയില്‍; സാംസംഗിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു, പ്രതിമാസം 1.2 കോടി മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കും
Jul 10, 2018, 18:08 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10.07.2018) ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇന്ത്യയില്‍. സാംസംഗിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ നവീകരിച്ച ഫാക്ടറിയുടെ ഉദ്ഘാടനം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
നേരത്തെ പ്രതിമാസം 50 ലക്ഷം മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കാനാണ് കഴിഞ്ഞിരുന്നത്. ഇനി മുതല്‍ 1.2 കോടി മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കും. ആഫ്രിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഫോണുകള്‍ കയറ്റുമതി ചെയ്യും. 1995 ല്‍ ആരംഭിച്ച ഫാക്ടറി 4915 കോടി രൂപ മുതല്‍ മുടക്കിലാണ് നവീകരിച്ചത്.
നിലവില്‍ 70,000 പേര് പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. 1000 പേര്‍ക്കു കൂടി അധിക ജോലി ലഭിക്കും. നോയിഡ സെക്ടര്‍ 81 ലെ ഫാക്ടറിയുടെ വികസനങ്ങള്‍ക്കായി 35 ഏക്കര്‍ കൂടി അനുവദിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, New Delhi, Technology, Business, Mobile Phone, Samsung opens world's largest mobile factory in India
< !- START disable copy paste -->