city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷൂട്ട് ആന്‍ഡ് ഷോപ്പ് സൗകര്യമുള്ള സാംസങ് മാള്‍ ഉള്‍പ്പെടെ ഗാലക്‌സി ഓണ്‍7 പ്രൈം അവതരിപ്പിച്ചു, ഇനി സാധനങ്ങള്‍ ഷൂട്ട് ചെയ്ത് സ്വന്തമാക്കാം

കൊച്ചി:(www.kasargodvartha.com 19/01/2018) രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് കൂടുതല്‍ മികച്ച രൂപകല്‍പ്പനയും മെച്ചപ്പെട്ട പ്രകടനവും കാഴ്ചവയ്ക്കുന്ന ഗാലക്‌സി ഓണ്‍7 പ്രൈം അവതരിപ്പിച്ചു. മേക്ക് ഫോര്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും പുതിയ ഷൂട്ട് ആന്‍ഡ് ഷോപ്പ് സൗകര്യമുള്ള വിപ്ലവകരമായ സാംസങ് മാള്‍' ഉള്‍പ്പടെയാണ് ഗാലക്‌സി ഓണ്‍7 പ്രൈം എത്തുന്നത്. ഇഷ്ടപ്പെട്ട ഉല്‍പ്പന്നം സ്മാര്‍ട്ട്‌ഫോണില്‍ ഷൂട്ട് ചെയ്ത് ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി സാധ്യമാകുന്നത്.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പിന്‍ ക്യാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാര്‍ന്നതുമായ ഫോട്ടോകള്‍ നല്‍കുന്നു. 13 എംപി മുന്‍ ക്യാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഉപകരിക്കുന്നു. 1.6 ജിഗാ ഹെര്‍ട്‌സ് എക്‌സൈനോസ് ഒക്റ്റകോര്‍ പ്രോസസര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഓണ്‍7 പ്രൈം രണ്ട് വേരിയന്റുകളില്‍ ലഭിക്കുന്നു. 4ജിബി റാമില്‍ 64 ജിബി സ്‌റ്റോറേജുള്ളതാണ് ഒന്ന്. 3ജിബി റാമില്‍ 32 ജിബി സ്‌റ്റോറേജുള്ളതാണ് മറ്റൊന്ന്. രണ്ടും മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 256 ജിബിവരെ വികസിപ്പിക്കാം.

ഷൂട്ട് ആന്‍ഡ് ഷോപ്പ് സൗകര്യമുള്ള സാംസങ് മാള്‍ ഉള്‍പ്പെടെ ഗാലക്‌സി ഓണ്‍7 പ്രൈം അവതരിപ്പിച്ചു, ഇനി സാധനങ്ങള്‍ ഷൂട്ട് ചെയ്ത് സ്വന്തമാക്കാം

ആമസോണിലും സാംസങ് ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്‌സി ഓണ്‍7 പ്രൈം ലഭ്യമാകുക. ആമസോണിന്റെ ഭഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' വേളയില്‍ ജനുവരി 20 മുതല്‍ ഗാലക്‌സി ഓണ്‍7 പ്രൈം വില്‍പ്പന ആരംഭിക്കും. 4ജിബി റാം/64ജിബി സ്‌റ്റോറേജ് മോഡലിന് 14990 രൂപയും 3ജിബി റാം/32ജിബി സ്‌റ്റോറേജിന് 12990 രൂപയുമാണ് വില. ഗ്രാഫൈറ്റ് ബ്ലാക്ക്, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. ജിയോ വരിക്കാര്‍ക്ക് ഗാലക്‌സി ഓണ്‍7 പ്രൈമിന് 2000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്

24 മാസത്തേക്ക് 299 രൂപയുടെ ജിയോ പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ കാഷ്ബാക്ക് ലഭിക്കും. ആദ്യ 12 മാസം പൂര്‍ത്തിയാകുമ്പോള്‍ 800 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോള്‍ 1,200 രൂപയും ജിയോ മണി അക്കൗണ്ടില്‍ തിരികെ ലഭിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Technology, Business, Smartphone, Samsung, Samsung launches Galaxy On7 Prime with Samsung Mall

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia