പുടിനെതിരെ സുകര്‍ബര്‍ഗ്; ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവകാശത്തെ ഹനിക്കുന്നു, വിമര്‍ശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ഫെയ്‌സ്ബുക്
വാഷിങ്ടണ്‍: (www.kasargodvartha.com 05.03.2022) ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നതെന്ന് ഫെയ്‌സ്ബുക്. വിമര്‍ശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി. നേരത്തെ റഷ്യയില്‍ ഫെയ്‌സ്ബുക് നിരോധിച്ചിരുന്നു.
ഫെയ്‌സ്ബുക്ക് വിവേചനപരമായി പ്രവര്‍ത്തിക്കുന്നുവെന്നും, യൂറോപ്യന്‍ യൂനിയന്‍ യുക്രൈന്‍ യുകെ എന്നിവിടങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റര്‍ റോസ്‌കോംനാഡ്സോര്‍ അറിയിച്ചു. യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഫെസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫെസ്ബുക്ക് തടഞ്ഞത്.
Keywords: Washington, News, World, Top-Headlines, Technology, Business, Russia, Facebook, Income, Media, Ban, Information, Russia bans Facebook as it tightens grip on information.