ഇന്‍ഡ്യയില്‍ ഔദ്യോഗികമായി വണ്‍പ്ലസ് 10 പ്രോ പുറത്തിറക്കുന്നു; കൂടുല്‍ അറിയാം
Mar 30, 2022, 19:06 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.03.2022) മാര്ച് 31-ന് ഇന്‍ഡ്യയില്‍ ഔദ്യോഗികമായി വണ്‍പ്ലസ് 10 പ്രോ പുറത്തിറക്കുന്നു. പുതിയ ഫോണിന്റെ ലോഞ്ചിംഗിന് മുന്നോടിയായി, നിലവിലുള്ള ഫോണുകളുടെ വില കുറയ്ക്കുന്ന തിരക്കിലാണ് കംപനി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച കംപനി വണ്‍പ്ലസ് 9 പ്രോയുടെ വില കുറച്ചു. ഇപ്പോള്‍ വണ്‍പ്ലസ് 9 എന്ന വാനില മോഡലിന്റെ ഇന്‍ഡ്യന്‍ വിലയില്‍ 5,000 രൂപ കുറഞ്ഞു. വണ്‍പ്ലസ് 9 5 ജിയുടെ പുതിയ വിലകള്‍ ഇതിനകം തന്നെ കംപനി വെബ്സൈറ്റും ആമസോണ്‍ ഇന്‍ഡ്യ പോര്‍ടലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ഫോണിന്റെ രണ്ട് വകഭേദങ്ങള്‍ക്കും 5,000 രൂപയുടെ വിലക്കുറവ് ലഭിക്കും.

8 ജിബി റാമുള്ള വണ്‍പ്ലസ് 9 5ജി-യുടെ ഇന്‍ഡ്യയിലെ പുതിയ വില 44,999 രൂപ. ഇതിന്റെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ക്കും വിലക്കുറവ് ബാധകമാണ്. വണ്‍പ്ലസ് 9 പ്രോ പ്രോ മോഡലിനും 5,000 രൂപയുടെ വിലകിഴിവ്. 8 ജിബി റാം ഉള്ള സ്മാര്‍ട്ഫോണിന്റെ ഇന്‍ഡ്യയിലെ പുതിയ വില 59,999 രൂപ. ടോപ് എന്‍ഡ് മോഡല്‍ ഇപ്പോള്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു, അതിന്റെ വില 64,999 രൂപയാണ്.
വണ്‍പ്ലസ് 10 എന്ന് വിളിക്കപ്പെടുന്ന വണ്‍പ്ലസ് 9 പ്രോയുടെ പിന്‍ഗാമി ഈ ആഴ്ച അവസാനം രാജ്യത്ത് ഔദ്യോഗികമായി പുറത്തിറങ്ങും. കംപനിയുടെ മറ്റെല്ലാ ഫോണുകളെയും പോലെ ആമസോണിലും കംപനി വെബ്സൈറ്റിലും ഇത് ലഭ്യമാകും. 10 പ്രോയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇത് ഏകദേശം 66,999 രൂപയില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത് 12 ജിബി റാം ഉള്ള സ്മാര്‍ട്ഫോണിന്റെ ടോപ് എന്‍ഡ് മോഡലിന് 71,999 രൂപ വരെ ഉയരുമെന്നാണ്.
Keywords: News, New Delhi, National, Top-Headlines, Mobile, Mobile Phone, Technology, Business, Gadgets, Price, OnePlus 10 Pro launch effect; OnePlus 9 5G price cut in India.