city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ആശയവിനിമയത്തിന് സംസാരമല്ലാതെയുള്ള മാര്‍ഗങ്ങള്‍'; നിഷ് ഓണ്‍ലൈന്‍ സെമിനാര്‍

തിരുവനന്തപുരം: (www.kasargodvartha.com 11.06.2018) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹിക നീതി ഡയറക്ടറേറ്റും ചേര്‍ന്ന് എല്ലാ മാസവും നടത്തുന്ന നിഡാസ് വെബിനാര്‍, ജൂണ്‍ 16 ന് 'ആശയവിനിമയം: സംസാരമല്ലാതെയുള്ള മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ ആക്കുളം നിഷ് ക്യാംപസില്‍ നടക്കും.

രാവിലെ 10.30 മുതല്‍ 12.50 വരെ നടക്കുന്ന വെബിനാറിന് നിഷ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി വകുപ്പിലെ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് മിസ്. സംഗീത ജി.എസ് നേതൃത്വം നല്‍കും.

  'ആശയവിനിമയത്തിന് സംസാരമല്ലാതെയുള്ള മാര്‍ഗങ്ങള്‍'; നിഷ് ഓണ്‍ലൈന്‍ സെമിനാര്‍

പല തരത്തിലുള്ള ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആശയവിനിമയത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസാരരീതിക്ക്  പുറമെ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന മറ്റു മാര്‍ഗങ്ങളെ കുറിച്ചാണ് ഈ വെബിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.

എല്ലാ ജില്ലകളിലെയും ഡി.സി.പി.യു. ഓഫീസുകളില്‍ വെബിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനൊപ്പം ലാപ്‌ടോപ്, പി.സി. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവയിലേതെങ്കിലുമുള്ളവര്‍ക്ക് വീട്ടിലിരുന്ന് പങ്കെടുക്കാം. വെബ്ക്യാമും മൈക്കും ഉണ്ടാകുന്നത് അഭികാമ്യം. നിഷില്‍ നേരിട്ടെത്തി പങ്കെടുക്കാനായി 04713066675 എന്ന നമ്പരില്‍  റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Seminar, Technology, Online, NISH to host webinar on communication for parents of disabled. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia