സോണി പുതിയ സ്പീക്കര്‍ സിസ്റ്റംസ് അവതരിപ്പിച്ചു
Dec 14, 2017, 19:33 IST
കൊച്ചി: (www.kasargodvartha.com 14.12.2017) ഹോം ഓഡിയോയിലെ ഉല്‍പന്ന നിര ബൃഹത്താക്കികൊണ്ടിരിക്കുന്ന സോണി ഇന്ത്യ, സ്റ്റെയ്‌ലിഷും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്നതുമായ പുതിയ സ്പീക്കര്‍ സിസ്റ്റം എസ്എഡി40, എസ്എഡി20 എന്നിവ പുറത്തിറക്കി. നവീകരണത്താല്‍ നയിക്കപ്പെടുന്ന ഈ പുതിയ സ്പീക്കറുകള്‍ പവര്‍ഫുള്‍ സൗണ്ട്, ശക്തമായ ബാസ് എന്നിവയ്‌ക്കൊപ്പം ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയ്ക്കായി സവിശേഷവും നൂതനവുമായ കണക്റ്റിവിറ്റിയും സാധ്യമാക്കുന്നു.
എസ്എഡി40 യുടെ 4.1, എസ്എഡി20 യുടെ 2.1 ചാനല്‍ സൗണ്ട് സിസ്റ്റം, വിശാലമായ സൗണ്ട് എഫക്ടും വീട്ടില്‍ തന്നെ ഒരു യഥാര്‍ത്ഥ സിനിമ പോലുള്ള ഒരു ശബ്ദ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് ഒരു ബഹുമുഖ ടെലിവിഷന്‍ ദൃശ്യാനുഭവം നല്‍കുന്നു. സോണിയുടെ മൊത്തത്തിലുള്ള ഓഡിയോ സാങ്കേതിക ശേഷിയില്‍ മുതല്‍കൂട്ടാവുന്ന ഈ സ്പീക്കറുകള്‍ സമ്പന്നമായ ഓഡിയോ ഗുണനിലവാരവും, സംതുലിതവും കൃത്യവുമായ ശബ്ദവും അനുഭവ വേദ്യമാക്കുന്നു.
എസ്എഡി40 നും എസ്എഡി20നും യഥാക്രമം 80 വാട്ട്‌സ്, 60വാട്ട്‌സ് പവര്‍ ഔട്ട്പുട്ട് സംശുദ്ധമായ ഹൈപവര്‍ ഓഡിയോ ശ്രവ്യസാധ്യമാക്കുന്നു. ബ്ലൂടൂത്ത് സ്ട്രീമിംഗിലൂടെ ഫോണ്‍ വയര്‍ലെസ് ആയി കണക്റ്റ് ചെയ്ത് മെച്ചപ്പെട്ട ശബ്ദത്തില്‍ ഇഷ്ടപ്പെട്ട മൊബൈല്‍ ഗാനങ്ങള്‍ ആസ്വദിക്കാം. സ്പീക്കറുകളുടെ ബ്ലൂടൂത്ത്, യുഎസ്ബി സംവിധാനങ്ങള്‍ ടി വി ശബ്ദം മെച്ചപ്പെടുത്തുക മാത്രമല്ല സ്മാര്‍ട്ട്‌ഫോണും യുഎസ്ബിയും ഉപയോഗിച്ച് സംഗീതാസ്വാദനം എളുപ്പമാക്കുന്നു.
കണക്ഷനുകള്‍ എളുപ്പത്തിലാക്കുന്നതിന് സ്പീക്കറുകള്‍ക്ക് എട്ട് ബ്ലൂടൂത്ത് ഡിവൈസുകള്‍ വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാനാകും. ടി വിയുമായി ബന്ധിപ്പിക്കുന്നതിന് എസ്എഡി40, എസ്എഡി20 നൊപ്പം ഒരു കേബിളും ഉണ്ടായിരിക്കും. ലളിതവും ഉപയോക്തൃ സൗഹാര്‍ദ്ദപരവുമായ റിമോട്ട് കണ്‍ട്രോളര്‍ നിങ്ങളുടെ കൈയ്യില്‍ ഒതുങ്ങുന്നതാണ്. എസ്എഡി40 യുടെ വില 8,490 രൂപയും എസ്എഡി20യുടെ വില 7,490 രൂപയുമാണ്.

Keywords: Kerala, Kochi, news, Technology, Business, New speaker systems launched by Sony