Netflix Completes Withdraws | യുക്രൈനെതിരായ അധിനിവേശം; റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്‌ലിക്‌സ്
വാഷിങ്ടണ്‍: (www.kasargodvartha.com) യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്‌ലിക്‌സ്. റഷ്യയില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതോടെ ഇനി റഷ്യന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് കാണാന്‍ സാധിക്കില്ല. ഇക്കാര്യം നെറ്റ്ഫ്‌ലിക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റഷ്യയിലെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് മാര്‍ച് ആദ്യ വാരത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചത്. നിലവിലെ ബിലിങ് സൈകിള്‍ അവസാനിച്ചപ്പോള്‍ സംപ്രേഷണം പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് വെബ്സൈറ്റും ആപുകളും വെള്ളിയാഴ്ച മുതല്‍ ലഭ്യമല്ല, സബ്സ്‌ക്രൈബര്‍മാര്‍ക്ക് ഇനി ആക്സസ് ഇല്ലെന്നുമാണ് നെറ്റ്ഫ്‌ലിക്സ് വക്താവ് സ്ഥിരീകരിച്ചത്.
നെറ്റ്ഫ്ലിക്സ് ലോകത്തിലെ മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്. 2021 അവസാനത്തോടെ 221.8 ദശലക്ഷം വരിക്കാരാണുള്ളത്.
Keywords: News, World, Top-Headlines, Technology, Russia, Ukraine, Ukraine war, Netflix Completes Withdraws From Russia Amid Ukraine War.