city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

കാസര്‍കോട്: (www.kasargodvartha.com 30.01.2019) വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് എത്തിക്കഴിഞ്ഞു. ഇതിലൂടെ രാജ്യത്താകമാനമുള്ള സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ലഭ്യമാകും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പാണ് ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തത്സമയം ഡാറ്റ ഇതുവഴി ലഭ്യമാക്കുന്നുണ്ട്. വോട്ടര്‍മാരെ പ്രചോദിപ്പിക്കുയും ബോധവല്‍ക്കരിക്കുകയും എന്നതിലുപരി തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നല്‍കുക എന്ന ലക്ഷ്യവുമാണ് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ ഡിജിറ്റിലാക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ തെരഞ്ഞെടുപ്പ് ഓഫീസോ,വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റുന്നതിനും ഇതുവഴി സാധിക്കും.

പുതിയ വോട്ടര്‍ രജിസ്ട്രേഷനായി തെരഞ്ഞെടുപ്പ് ഫോമുകള്‍ പൂരിപ്പിക്കല്‍, മറ്റൊരു നിയോജക മണ്ഡത്തിലേക്ക് താമസം മാറിയാലുള്ളത്, പ്രവാസി വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, വോട്ടര്‍പ്പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുക, അല്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കല്‍, എന്‍ട്രികളുടെ തിരുത്തല്‍ എന്നിവയും ഇതിലൂടെ ലഭ്യമാണ്. കൂടാതെ നിയമസഭാ മണ്ഡലത്തില്‍ നിന്നു തന്നെ ട്രാന്‍സ്പൊസിഷന്‍ ചെയ്യല്‍ അതായത് ഒരു നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പട്ടികയിലെ ഒരു എന്‍ട്രി അതേ പട്ടികയുടെ മറ്റൊരു ഭാഗത്തേക്ക് നീക്കുന്നതിനും ഈ മൊബൈല്‍ ആപ്പു വഴി സാധിക്കും. കൂടാതെ പോളിംഗ് ബൂത്ത് സംബന്ധിച്ച സംശയനിവാരണം, തെരഞ്ഞടുപ്പ് പെരുമാറ്റചട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ ,വോട്ടിങ് മെഷീനുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്ന എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും അതിന്റെ ഡിസ്പോസല്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും. സമ്മതിദായകര്‍ക്കുള്ള മറ്റു അത്യാവശ്യ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍


Keywords:  Application, Kasaragod, Kerala, news, Mobile application for add name in Voters list
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia