city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവനക്കാര്‍ക്ക് സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വാഷിംങ്ടണ്‍: (www.kasargodvartha.com 10.10.2020) സോഫ്റ്റ് വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ ജോലിക്കാരെ സ്ഥിരമായി വീടുകളിലിരുന്നു ജോലിചെയ്യാനുള്ള അവസരം നല്‍കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് വീടുകളിലിരുന്നു ജോലിചെയ്യാനുള്ള സൗകര്യമൊരുക്കിയ മൈക്രോസോഫ്റ്റ് താത്പര്യമുള്ള ജീവനക്കാര്‍ക്ക് അതേ സൗകര്യത്തില്‍ സ്ഥിരമായി തുടരാന്‍ അവസരം നല്‍കുമെന്ന് യുഎസ് ടെക്നോളജി മാധ്യമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ നീക്കം നടത്തുന്ന മറ്റൊരു പ്രധാന കമ്പനിയാണ് മൈക്രോസോഫ്റ്റ്. ജനുവരിയിലാണ് മൈക്രോസോഫ്റ്റിന്റെ ഓഫിസുകള്‍ അടച്ചത്. അടുത്ത വര്‍ഷം ജനുവരിയിലാണ് അമേരിക്കയിലെ ചില ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഒരുങ്ങുന്നത്. ജനുവരിയില്‍ ജോലിക്കാര്‍ക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാന്‍ താത്പര്യമുള്ളവരെ അതിന് അനുവദിച്ചേക്കും. വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ക്ക് പിന്നെ ഓഫിസില്‍ ജോലിചെയ്യാനുള്ള സംവിധാനങ്ങള്‍ നല്‍കില്ല എന്നതും ഒരു നിബന്ധനയായിരിക്കും. 

ജീവനക്കാര്‍ക്ക് സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ജോലിയെക്കുറിച്ചുള്ള തങ്ങളുടെ ചിന്തകളെ മുഴുവന്‍ തകിടംമറിക്കുകയാണ് കോവിഡ് 19 ചെയ്തിരിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിള്‍ ഓഫിസര്‍ കാതലീന്‍ ഹോഗന്‍ വ്യക്തമാക്കിത്. എന്നാല്‍ ഇത് സ്ഥിരമാക്കാനാണോ ഉദ്ദേശം എന്ന ചോദ്യത്തിന് കമ്പനി വ്യക്തമായ മറുപടി നല്‍കിയില്ല. തങ്ങളുടെ മാനേജര്‍മാരില്‍ നിന്ന് സമ്മതം വാങ്ങിയ ശേഷം ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. 

എന്നാല്‍ തങ്ങളുടെ ലാബിലും മറ്റും ജോലിയെടുക്കുന്നവര്‍ക്കും, ജോലിക്കാരെ പരിശീലിപ്പിക്കുന്നവര്‍ക്കും ഓഫിസിലെത്താതിരിക്കാനാവില്ല എന്നും പറയുന്നു. അമേരിക്കയില്‍ എവിടെ വേണമെങ്കിലും ഇരുന്നോ, ലോകത്തെവിടെയെങ്കിലും ഇരുന്നോ ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍, ഈ ഓപ്ഷന്‍ സ്വീകരിക്കുന്നവരുടെ ശമ്പള ഘടനയില്‍ മാറ്റം വരുത്തിയേക്കും. വീട് ഓഫീസാക്കുന്നതിനുള്ള ചെലവ് കമ്പനി വഹിക്കും. എന്നാല്‍ താമസസൗകര്യം തനിയെ കണ്ടെത്തേണ്ടി വന്നേക്കും.

Keywords: News, World, Top-Headlines, Technology, Business, Job, House, COVID-19, Washington, Microsoft to let employees work from home permanently

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia