ഇന്ത്യന്‍ നിര്‍മ്മിത യാത്രാവിമാനങ്ങള്‍ വിപണിയിലേക്ക്
Dec 27, 2017, 13:27 IST
ദില്ലി: (www.kasargodvartha.com 27/12/2017) ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു ഇന്ത്യന്‍ നിര്‍മ്മിത യാത്രാവിമാനങ്ങള്‍ വിപണിയിലേക്ക്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച ഡോര്‍ണിയര്‍228 വിമാനങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വില്പന നടത്തുവാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വിമാനം യാത്രാ ആവശ്യങ്ങള്‍ക്കായി വ്യാവസായിക അടിസ്ഥാനത്തില്‍ പറക്കാന്‍ പോകുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഈ വിമാനം വില്ക്കാന് ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്. 19 പേര്‍ക്കിരിക്കാവുന്ന ഈ വിമാനത്തിന് 16.97 മീറ്ററാണ് നീളം.
വിമാനയാത്രകള്‍ക്ക് നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എയര്‍ടാക്സി എന്ന നിലയില്‍ ഈ കൊച്ചു വിമാനത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. അഭ്യന്തരയാത്രികര്ക്കായുള്ള മോദി സര്‍ക്കാര്‍ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനം ഉപകാരപ്രദമായിരിക്കും. ഇതോടൊപ്പം ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്കും ഈ വിമാനം വില്ക്കാന് എച്ച് എ എല്‍ ഉദ്ദേശിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Business, Technology, Flight, Air taxi, ‘Made in India’ Dornier planes set for commercial flights