city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ കൊച്ചി മെട്രോ സേവനവും

കൊച്ചി:(www.kasargodvartha.com 13/04/2019) ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ കൊച്ചി മെട്രോ സേവനവും. ഇതുവഴി ട്രെയിനുകള്‍ പോകുന്ന സമയം, റൂട്ട്, നിരക്ക്, ഒരോ സറ്റേഷനിലെത്തുന്ന സമയം, യാത്രയക്ക് വേണ്ടി വരുന്ന സമയം എന്നിവ ഗൂഗിള്‍ മാപ്പിലുടെ ലഭ്യമാകും. ഈ സേവനം വഴി കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകും. ആറു മാസത്തെ പ്രയത്‌നത്തിന് ഒടുവിലാണ് കെഎംആര്‍എല്‍ ഗൂഗിളുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടത്.

ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ കൊച്ചി മെട്രോ സേവനവും

തിരക്കുപിടിച്ച യാത്രക്കാരെയും മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെയും സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നില്‍. അതുപോലെ യാത്രക്കാര്‍ ഇപ്പോള്‍ കൂടുതലായി ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലുണ്ടായ വര്‍ധനവും ഈ സംരംഭത്തിന് കാരണമായി.

കൊച്ചിയിലെ കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഗൂഗിള്‍ മാപ്പുമായി കൈകോര്‍ത്തതിലൂടെ പൊതുജനങ്ങള്‍ക്ക് മെട്രോ യാത്രക്ക് കൂടുതല്‍ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിന്‍ സമയമടക്കം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Metro Rail, Technology, Inauguration,Kochi Metro service is now on Google Maps

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia