city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കാന്‍ 2000 കോടി നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി, കേന്ദ്രസര്‍കാരിന് വിമര്‍ശനം

തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) നിയമസഭയില്‍ രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചതായി ബജറ്റ് അവതരണത്തിനിടെ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

  

സില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കാന്‍ 2000 കോടി നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി, കേന്ദ്രസര്‍കാരിന് വിമര്‍ശനം

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാത പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനായി അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യ ഘട്ടത്തില്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. പദ്ധതിക്ക് 63,941 കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയില്‍. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹാര്‍ധ പദ്ധതിയായ ഇലക്ട്രിക് ട്രെയിന്‍ കേരളത്തിന് വലിയ മാറ്റം കൊണ്ടുവരുമെന്ന് ബജറ്റില്‍ ധനമന്ത്രി അറിയിച്ചു.  

ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍കാരിനെ ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിക്കാന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. 

സില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കാന്‍ 2000 കോടി നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി, കേന്ദ്രസര്‍കാരിന് വിമര്‍ശനം


ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ സഹായിക്കണം. പശ്ചാത്തലമേഖലയില്‍ വലിയ തോതില്‍ പൊതുനിക്ഷേപമുണ്ടാകണം. എന്നാല്‍ ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച കേന്ദ്രസര്‍കാര്‍ അതിനൊന്നും തയ്യാറാവുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, സാമ്പത്തിക അവലോകന റിപോര്‍ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തിക അവലോകന റിപോര്‍ട് സമര്‍പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീകര്‍ പ്രതിരോധിച്ചു.

Keywords: News, Kerala, Kerala-Budget, Top-Headlines, Budget, State, Thiruvananthapuram, Minister, Business, Technology, Kerala silver line project 2000 crore for land acquisition in Kerala Budget 2022

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia