Reliance Jio | റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ദീപാവലിക്ക് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി; തുടക്കത്തില്‍ 4 നഗരങ്ങളില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ദീപാവലിക്ക് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. 2023 ഡിസംബറോടെ 18 മാസത്തിനുള്ളില്‍ ഇത് മറ്റ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും അതിവേഗം വ്യാപിപ്പിക്കും.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 45-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുകേഷ് അംബാനി. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് അദ്ദേഹം വാര്‍ഷിക പൊതുയോഗത്തെ അറിയിച്ചു. 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കുന്നതിന് ക്വാല്‍കോം ജിയോയെ സഹായിക്കുമെന്നും ഇതിനായി റിലയന്‍സ് ജിയോയുടെയും ക്വാല്‍കോമിന്റെയും പങ്കാളിത്തമുണ്ടെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു.
രാജ്യവ്യാപകമായി 5ജി നെറ്റ്വര്‍കിനായി റിലയന്‍സ് ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കും. റിലയന്‍സ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 421 ദശലക്ഷം കവിഞ്ഞു, ജിയോയുടെ ഉപഭോക്താക്കള്‍ പ്രതിമാസം ശരാശരി 20 ജിബി ഡാറ്റ ഉപയോഗിക്കുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായും അദ്ദേഹം പറഞ്ഞു.
Keywords: New Delhi, News, National, Top-Headlines, Technology, Business, Jio 5G announced, rollout will happen by Diwali in 4 metro cities.