വിനോദ സഞ്ചാരികള്‍ക്ക് ഇനി ക്യാമറാമാനെ കൂടെ കൊണ്ടുനടക്കണ്ട; സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ തത്സമയ ദൃശ്യാനുഭവം ഒരുക്കാന്‍ കേരള ടൂറിസം ഒരുങ്ങുന്നു
Apr 10, 2017, 10:28 IST
കൊച്ചി: (www.kasargodvartha.com 10.04.2017) കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് അവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ തത്സമയ ദൃശ്യാനുഭവം ഒരുക്കാന്‍ കേരളത്തിലെ വിനോദസഞ്ചാര മേഖല ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമും, സ്‌നാപ് ചാറ്റുമെല്ലാം പശ്ചാത്യരാജ്യങ്ങളില്‍ തംരംഗമാകുമ്പോഴാണ് ഇവയുടെ സാധ്യതകള്‍ ഇവിടെയും ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജിയില്‍ പ്രധാന വിഷയം തത്സമയ വീഡിയോ മാര്‍ക്കറ്റിംഗായിരിക്കും. ഇതിനുവേണ്ടി ഐടി പ്രൊഫഷണലുകളായ യുവാക്കളുടെ സംഘമായിരിക്കും പ്രവര്‍ത്തിക്കുക.
അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയി) ജൂണ്‍ എട്ട് മുതല്‍ 10 വരെ കൊച്ചിയിലെ മെറെഡിയന്‍ ഹോട്ടലില്‍ ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്ക് സാങ്കേതിക വിദ്യ ഒഴിച്ചു കൂടാനാവാത്തതാണെന്നും സാമൂഹ്യമാധ്യമങ്ങളിലെ പ്രാതിനിധ്യത്തിനപ്പുറം തത്സമയ വീഡിയോകളാണ് ഇന്നത്തെ തരംഗമെന്നും അറ്റോയി പ്രസിഡന്റ് പി കെ അനീഷ് കുമാര്‍ പറഞ്ഞു. തത്സമയ വീഡിയോകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മാധ്യമമായി മാറിക്കഴിഞ്ഞതിനാല്‍ അവ വിനോദ സഞ്ചാരത്തിന്റെ പ്രചാരണത്തില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസത്തിലെ ഐടി ഉപയോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വ്യക്തിയാണ് പി കെ അനീഷ് കുമാര്‍. അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നോടിയായി കഴിഞ്ഞ ഡിസംബറില്‍ വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ബീച്ച് റിസോര്‍ട്ടുകളെ പരിചയപ്പെടുത്തുന്ന വീഡിയോ ഇറക്കിയിരുന്നു. കോവളം ബീച്ചിന്റെ തത്സമയ വീഡിയോ ലോകമെമ്പാടും 25 ലക്ഷം പേരാണ് കണ്ടത്.
ഈ ഉദ്യമം വന്‍ ഹിറ്റായെന്നു മാത്രമല്ല, ലോകത്തെ നിരവധി പ്രേഷകരെ ആകര്‍ഷിക്കുകയും ചെയ്തു. യാത്ര പുറപ്പെടുംമുമ്പ് തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന സംവിധാനം സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമായി. ടൂറിസത്തിന്റെ മാറുന്ന മുഖമാണ് ഇതിലൂടെ കാണുന്നതെന്നും അനീഷ് കുമാര്‍ പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ടൂറിസം രംഗത്ത് സ്ഥിരതയാര്‍ന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ വ്യവസായത്തെ സജ്ജമാക്കുന്നതിനാണ് ഐസിടിടി 2017 നടത്തുന്നത്. സംരംഭകര്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും സ്വന്തം ടൂറിസം സംരംഭത്തിന്റെ വിശാദംശങ്ങള്‍ ഇതുവഴി എത്തിക്കാന്‍ സാധിക്കും.
ഈ രംഗത്തെ പ്രമുഖരായ ആ്രേന്ദ ചൗ(സിംഗപ്പൂര്‍), ബില്ലി ടെയിലര്‍(ന്യൂസീലാന്റ്), ക്രിസ്റ്റഫര്‍ ടോക്ക്(മലേഷ്യ), ഡോണ മോര്‍ടിസ് (ആസ്‌ട്രേലിയ), ല്യൂറന്‍ ക്ലീലാന്റ് (യുഎസ്എ), നിക്കി ക്രീല്‍ (യു കെ), പിയറി മാറെഷെല്‍(ബെല്‍ജിയം) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത്.
കണ്ടന്റ് ആന്‍ഡ് സെര്‍ച്ച് എന്‍ജിന്‍ സ്ട്രാറ്റജി, ഡിജിറ്റല്‍ ടൂള്‍സ്: ദി വേ ഫോര്‍വേര്‍ഡ്, ഓണ്‍ലൈന്‍ ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ്, ട്രാവല്‍ ടെക്‌നോളജി ട്രെന്‍ഡ്‌സ് ഇന്‍ ഫ്യൂച്ചര്‍, കണ്‍സ്യൂമര്‍ ബിഹേവിയര്‍ ആന്‍ഡ് ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍, സോഷ്യല്‍ മീഡിയ ആന്‍ഡ് ടൂറിസം, ഓണ്‍ലൈന്‍ ടൂള്‍സ് ആന്‍ഡ് റെവന്യൂ മാനേജ്മന്റ് എന്നീ വിഷയങ്ങളാണ് വിദഗ്ധര്‍ കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക്ക് ലൈവ്, യുട്യൂബ് എന്നിവയിലായിരിക്കും ല്യൂറന്റ് ക്ലീലാന്റ് സംസാരിക്കുന്നത്.
ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോട്ടല്‍ വ്യവസായികള്‍, റിസോര്‍ട്ടുടമകള്‍, ഹോം സ്‌റ്റേ, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമെസേഷന്‍ കമ്പനികള്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍, മീഡിയ മാര്‍ക്കറ്റിംഗ്, ബ്ലോഗ് തുടങ്ങിയ മേഖലകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Top-Headlines, Kochi, Tourism, Kerala, Technology, Live streaming, International Tourism Conference to explore live streaming as major marketing tool.