city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രയാന്‍ 3 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും; മറുപടി നല്‍കി ജിതേന്ദ്ര സിങ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 03.02.2022) 2022 ആഗസ്റ്റില്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ലോകസഭയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് ജിതേന്ദ്ര സിംഗ് ചന്ദ്രയാന്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദേശീയ തലത്തിലുള്ള വിദഗ്ധര്‍ വിശകലനം ചെയ്തു. ചന്ദ്രയാന്‍ മൂന്നിനായുള്ള ജോലികള്‍ പുരോഗമിക്കുന്നുവെന്നും ജിതേന്ദ്ര സിങ് ലോകസഭയെ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായ പല പ്രത്യേക പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം മറുപടി നല്‍കി നല്‍കി.

ചന്ദ്രയാന്‍ 3 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും; മറുപടി നല്‍കി ജിതേന്ദ്ര സിങ്

കോവിഡ് മൂലം പല ദൗത്യങ്ങളും വൈകിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നുമാണ് വിശദീകരണം. ഏത് പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന കാര്യത്തില്‍ കോവിഡ് കാലത്ത് പുനരാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  New Delhi, News, National, Top-Headlines, Technology, India, Chandrayaan-3, Launch, August, India’s Chandrayaan-3 moon mission scheduled for launch in August 2022.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia