city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ലൗഡ് സാങ്കേതികവിദ്യ

തിരുവനന്തപുരം:(www.kasargodvartha.com 23/01/2019) കാലാവസ്ഥയുള്‍പ്പെടെ കാര്‍ഷികാനുബന്ധ ഘടകങ്ങളുടെ അനിശ്ചിതത്വം ഉല്പാദനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായി കര്‍ഷകര്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം ഐഐഐടിഎംകെയിലെ ഗവേഷക സംഘം വികസിപ്പിച്ചെടുത്തു.

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ലൗഡ് സാങ്കേതികവിദ്യ


ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപം നല്‍കിയ ക്രോപ് സിമുലേഷന്‍ മാതൃകകള്‍ (സിഎസ്എം) വഴിയാണ് കര്‍ഷകര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത്. ഇപ്പോള്‍ ലഭ്യമായ സിഎസ്എംകളില്‍ നിന്ന് വ്യത്യസ്തമായതും മികവുറ്റതുമായ മോണിക്ക (മോഡല്‍ ഫോര്‍ നൈട്രജന്‍ ആന്‍ഡ് കാര്‍ബണ്‍ ഇന്‍ അഗ്രോഇക്കോസിസ്റ്റംസ്) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ മാതൃകയെ ഇതാദ്യമായി ക്ലൗഡ് കമ്പ്യൂട്ടര്‍ ശൃംഖലയില്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഈ ഉപദേശക സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇതു മുഖേന കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങള്‍ക്കനുസൃതമായ കൃഷി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ കൃഷിരീതികള്‍ അവലംബിക്കാനുമാവും.

ഐഐഐടിഎംകെയിലെ പ്രൊഫസറായ ഡോ.ആര്‍. ജയശങ്കര്‍ അടങ്ങുന്ന ഗവേഷക കൂട്ടായ്മയായ സിഡിടിഎ (കണ്‍സോര്‍ഷ്യം ഓഫ് റിസര്‍ച്ചേഴ്‌സ് ഫോര്‍ ഡിസ്‌റപ്റ്റിവ് ടെക്‌നോളജീസ് ഇന്‍ അഗ്രികള്‍ച്ചര്‍) ആണ്ക്ലൗഡ് സംവിധാനം രൂപകല്പന ചെയ്തതും വികസിപ്പിച്ചെടുത്തതും. ഐഐഐടിഎംകെയിലെ സുബിന്‍ മാത്യു, എസ് സി രാജന്‍, ജിബി പന്ത് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ടെക്‌നോളജിയിലെ പവന്‍ മാള്‍ എന്നിവരും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ലോകത്ത് കാര്‍ഷിക സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രമുഖ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് സിഡിടിഎ രൂപവല്‍കരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രവചനാതീത സ്വഭാവത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ മോണിക്കയ്ക്ക് കഴിയും. ഡേറ്റ അനലിറ്റിക്‌സ്, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചാണ് കൃഷിയിടങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ വിലയിരുത്തി അവിടത്തെ കാര്‍ഷികവൃത്തിയെ ബാധിക്കുന്ന ഓരോ ഘടകത്തെയും മനസിലാക്കുകയും അത് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നത്.

വിവരസാങ്കേതിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഉന്നതപഠന, ഗവേഷണ സ്ഥാപനമാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ഐഐഐടിഎംകെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Technology, IIITM-K-led team harnesses cloud tech for field- level agricultural advisory

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia