ഭൗമസ്ഥാന വിവരാവബോധമുള്ള ആപ്പുകളുമായി ഐ ഐ ഐ ടി എം-കെ
Jun 23, 2017, 16:13 IST
തിരുവനന്തപുരം: (www.kasargodvarha.com 23.06.2017) റബ്ബര്‍ ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഈ-ഗവേണന്‍സില്‍ വലിയ ചുവടുവയ്പ്പ് ലക്ഷ്യമിട്ട് ഭൗമസ്ഥാന വിവരാവബോധമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെകേനോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎം-കെ) വികസിപ്പിച്ചെടുത്തു. ഐഐഐടിഎം-കെയുടെ ഭൗമസ്ഥല സാങ്കേതികവിദ്യ വിഭാഗമാണ് (ജിയോസ്പേഷ്യല്‍ ടെക്നോളജി ഡിവിഷന്) ഭൗമസ്ഥാന വിവരാവബോധമുള്ള പത്ത് വ്യത്യസ്ത ആപ്പുകള്‍ പുറത്തിറക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ ഉപയോഗത്തിലാകും. വിവര ശേഖരണത്തിനും കാര്യനിര്വഹണത്തിനുമായുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് ഈ ആപ്പുകള്‍.
റബ്ബര്‍ ബോര്‍ഡിനുവേണ്ടി ജിയോസ്പേഷ്യല്‍ ടെക്നോളജി വിഭാഗം പുറത്തിറക്കിയ ആപ്ലിക്കേഷനായ റബ്സിസ് (RubSiS) ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. റബ്ബര്‍ കര്‍ഷകര്‍ക്ക് വ്യക്തിഗതമായി പ്രത്യേകമായ മണ്ണ് പോഷകം സംബന്ധമായ വിവരം ഇതുവഴി ഫോണില്‍ ലഭ്യമാകും. മൃഗസംരക്ഷണ വകുപ്പിനായി വികസിപ്പിച്ച ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിസ്) ആപ്പ് തങ്ങളുടെ ഭൗമസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള കര്‍ഷകരെക്കുറിച്ചുള്ള വിവരങ്ങള്‍ മൃഗസംരക്ഷണ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കും. കോഫീ ബോര്‍ഡ്, കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് തുടങ്ങിയവയ്ക്ക് വേണ്ടിയും ഇത്തരം ആപ്ലിക്കേഷനുകള്‍ ഐഐഐടിഎം-കെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നല്കുന്ന സേവനങ്ങള്‍ക്ക് അനുസരിച്ച് പുഷ്, പുള്‍ എന്നിങ്ങനെ രണ്ടുതരം ഭൗമസ്ഥാന വിവരാവബോധമുള്ള ആപ്ലിക്കേഷനുകളുണ്ടെന്ന് ജിയോസ്പേഷ്യല്‍ ടെക്നോളജി വിഭാഗം തലവന്‍ ടി രാധാകൃഷ്ണന് പറയുന്നു. ഭൗമസ്ഥാനം രേഖപ്പെടുത്തിയ വിവരങ്ങള്‍ ശേഖരിച്ചശേഷം ഇവയെ സെര്‍വറിലേക്ക് 'പുഷ്' ചെയ്യാന്‍ മൊബൈല്‍ ആപ്പുകള്‍ ഉപയഗിക്കാം. മറ്റൊരുവശത്ത് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സെര്‍വറില്‍നിന്ന് ആവശ്യമായ വിവരം എടുക്കാനും സാധിക്കും. മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ വിവരക്കൈമാറ്റം ചടുലമായി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി ആസൂത്രണത്തിനും നയരൂപീകരണത്തിനും ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഭൗമസ്ഥാന വിവരാവബോധമുള്ള സാങ്കേതികവിദ്യയില്‍ നിലവിലെ ഭൗമസ്ഥാനം നിര്‍ണയിച്ച് സെര്‍വറുമായി ബന്ധപ്പെടുകയും ലഭ്യമായ വിവരം നയരൂപീകരണത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ജിപിഎസ് സാങ്കേതികവിദ്യ, മൊബൈല്‍ ടവര്‍ െ്രെടയാംഗുലേഷന് എന്നിവയിലൂടെയാണ് ഭൗമസ്ഥാനം നിര്‍ണയിക്കുന്നത്.
ഏറ്റവും കുറച്ച് കീ എന്‍ട്രികളുമായി ലളിതമായ ഉപഭോക്തൃസമ്പര്‍ക്ക സ്ക്രീനുമായാണ് ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രോജെക്റ്റ് ലീഡ് ലാല്‍ പ്രകാശ് പി. എല്‍. പറഞ്ഞു. തെറ്റുകളില്ലാതെ വിവരം ശേഖരിക്കുന്നതിനായി കൂടുതലും പട്ടികകളാണ് ഉത്തരമായി ഉപയോഗിച്ചിരിക്കുന്നത് (ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റുകള്‍). ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയിലൂടെയാണ് തത്സ്ഥലത്തുനിന്നുതന്നെ നയരൂപീകരണം സാധ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 2006 മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി ജിയോസ്പേഷ്യല്‍ ടെക്നോളജി വിഭാഗം ഭൗമസ്ഥല സാങ്കേതികവിദ്യാ സഹായം നല്‍കുന്നുണ്ട്.
സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിനായി നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും നല്‍കുന്നതിനായി ഉറ്റുനോക്കുകയാണെന്ന് ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ സജി ഗോപിനാഥ് പറഞ്ഞു. ഇവയില്‍ ഭൗമസ്ഥാന വിവരങ്ങള്‍ക്കും വിവരസംസ്കരണത്തിനും വലിയ പങ്കുവഹിക്കാനുണ്ട്. ജിയോസ്പേഷ്യല്‍ അനെലിറ്റിക്സില് സ്പെഷ്യലൈസേഷനോടെ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം ഐഐഐടിഎംകെയാണ്. യഥാര്‍ഥലോകത്തിലെ ഭൗമസ്ഥല സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിവുള്ള മാനവവിഭവശേഷിയാണ് ഇവിടെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Thiruvananthapuram, news, Application, Technology, Launching, Released, IIITM-K, IIITM-K develops advanced location-aware apps for efficient e-governance.