ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടി കാസര്‍കോട് സ്വദേശി
Jun 21, 2019, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 21.06.2019) ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടിയ കാസര്‍കോട് സ്വദേശിക്ക് അംഗീകാരം ലഭിച്ചു. പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥ് ആണ് ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. ഗൂഗിളിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയതാണ് ഹാക്കറായ ശ്രീനാഥിന് അംഗീകാരം നേടിക്കൊടുത്തത്. കുറച്ചുമലയാളികള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ.
വെബ്സൈറ്റില്‍ മലീഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നതാണ് ശ്രീനാഥ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം ലഭിക്കാറുണ്ട്. പ്രധാന പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും ഗൂഗിള്‍ നല്‍കും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമെന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.
ദുബൈ ജബല്‍ അലി സീ പോര്‍ട്ട് ജീവനക്കാരന്‍ രഘുനാഥ്- പിലിക്കോട് കരപ്പാത്തെ സുജാത ദമ്പതികളുടെ മകനാണ്. സി പി എം ജില്ലാ കമ്മിറ്റിയംഗം ടി വി ഗോവിന്ദന്റെ കൊച്ചുമകനാണ്. ഏക സഹോദരി ശ്രുതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Technology, Pilicode, Google's hall of fame award for Kasaragod native
< !- START disable copy paste -->