പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമും റിമോട്ട് നിയന്ത്രിതമായ ക്രോംകാസ്റ്റും പുറത്തിറക്കി ഗൂഗിള്‍
Oct 2, 2020, 11:41 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.10.2020) പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമും ഒപ്പം റിമോട്ട് നിയന്ത്രിതമായ പുതിയ ക്രോംകാസ്റ്റും പുറത്തിറക്കി ഗൂഗിള്‍. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ ഓടിടി സേവനങ്ങളില്‍ നിന്നുള്ള സ്ട്രീമിങ് ആസ്വദിക്കാന്‍ സാധിക്കും. ക്രോം കാസ്റ്റ് സ്ട്രീമിങ് ഉപകരണം റിമോട്ടില്‍ നിയന്ത്രിക്കാന്‍ കഴിയും.
അമേരിക്കയില്‍ 49.99 ഡോളര്‍ ആണ് ക്രോംകാസ്റ്റിന് വില. ഈ വര്‍ഷാവസാനത്തോടെ മറ്റ് രാജ്യങ്ങളിലും ഇത് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ധരാത്രി നടന്ന ഓണ്‍ലൈന്‍ പരിപാടിയിലാണ് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ചത്.
Keywords: New Delhi, News, National, Top-Headlines, Google, Technology, Google launches Google TV, new Chromecast