Soda And Chips | ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ചിപ്‌സും സോഡയും എത്തിച്ചുനല്‍കുന്നതിന് റോബോടിനെ ഏര്‍പെടുത്തി ഗൂഗ്ള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ചിപ്‌സും സോഡയും എത്തിച്ചുനല്‍കുന്നതിന് റോബോടിനെ ഏര്‍പെടുത്തി ടെക് ഭീമന്‍ ഗൂഗ്ള്‍. ലളിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ 'മെകാനിക്കല്‍ വെയ്റ്റര്‍' എന്നറിയപ്പെടുന്ന ഈ റോബോടിന് കഴിയുമെന്നും റിപോര്‍ടുകള്‍ പറയുന്നു. മാത്രമല്ല, വിര്‍ച്വല്‍ ചാറ്റ്‌ബോടിന് സമാനമായി സംഭാഷണം നടത്താനും ഈ റോബോടിന് സാധിക്കും.
ഇടവേളകളില്‍ ബ്രേക് റൂമില്‍ നിന്ന് സ്നാക്സും സോഡയും എടുത്ത് കൊണ്ടുവരുന്നത് അടക്കമുള്ള വിവിധ ജോലികള്‍ ചെയ്യുന്നതിനും നിര്‍മിത ബുദ്ധി സംയോജിപ്പിച്ചാണ് ഈ റോബോട്ടുകളുടെ പ്രവര്‍ത്തനം. വികിപീഡിയ, സോഷ്യല്‍ മീഡിയ തുടങ്ങിവ ഉപയോഗിക്കാനുള്ള കഴിവും ഇതിനുണ്ട്.
ഗൂഗ്‌ളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേഷന്റെ സഹസ്ഥാപനമായ 'എവരിഡെ റോബോട്സ്' ആണ് ഈ റോബോടിനെ വികസിപ്പിച്ചെടുത്തത്. നിലവില്‍ സ്നാക്സും മറ്റും വിതരണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഈ റോബോടിനെ ഉപയോഗപ്പെടുത്തുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: New Delhi, news, National, Top-Headlines, Technology, Google Demos Robots That Fetch Soda And Chips For Employees.