city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിയോണിയുടെ എസ് 11 ലൈറ്റ്, എഫ് 205 സ്മാര്‍ട് ഫോണുകള്‍ വിപണിയില്‍

കൊച്ചി:(www.kasargodvartha.com 01/05/2018) പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി രണ്ട് പുതിയമോഡല്‍സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ് 11 ലൈറ്റ്, എഫ് 205 സ്മാര്‍ട് ഫോണുകളാണ് ജിയോണി പുറത്തിറക്കിയത്. 13,999 രൂപയാണ്എസ്11 ലൈറ്റ് സ്മാര്‍ട്‌ഫോണിന്റെ വില. 8,999 രൂപയക്ക് എഫ്205 ഫോണ്‍ ലഭ്യമാകും.

ഫേസ്അണ്‍ലോക്ക്, ഫിംഗര്‍ പ്രിന്റ്ഷട്ടര്‍, ഗ്രൂപ്പ്‌സെല്‍ഫി ഫീച്ചര്‍തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നുവെന്ന് ജിയോണി ഇന്ത്യ നാഷണല്‍ സെയില്‍സ് ഡയറക്ടര്‍അലോക് ശ്രീവാസ്തവവ്യക്തമാക്കി.

ജിയോണിയുടെ എസ് 11 ലൈറ്റ്, എഫ് 205 സ്മാര്‍ട് ഫോണുകള്‍ വിപണിയില്‍

ഫുള്‍ വ്യൂഡിസ്‌പ്ലേ, ഫേസ്അണ്‍ലോക്ക്, ബൊക്കെ ഇഫക്ട്, പ്രൈവറ്റ്‌സ്‌പേസ്,ആപ്പ്‌ലോക്ക്, ഗോറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍, ഗെയിം മോഡ്, ഗ്രൂപ്പ്‌സെല്‍ഫിക്കായി വൈഡ്ആംഗിള്‍ സെല്‍ഫി ലെന്‍സ് തുടങ്ങിയവയാണ് രണ്ടു ഫോണുകളുടെയും പ്രധാന പ്രത്യേകതകള്‍.

16 മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയും, ഫേസ് ബ്യുട്ടി, ക്യാമറ ബാക്ക്‌ലൈറ്റ് എന്നീ പ്രത്യേകതകളോടുകൂടിയ 13+2 മെഗാപിക്‌സലിന്റെ ഡ്യുവല്‍റെയര്‍ക്യാമറയുമാണ് എസ് 11 ലൈറ്റിനുള്ളത്. 5.7ഇഞ്ച് എച്ച്ഡിപ്ലസ് സ്‌ക്രീന്‍, 1.4 ജിഗാഹെഡ്‌സ്‌ക്വാല്‍കോംസ്‌നാപ് ഡ്രാഗണ്‍ എംഎസ്എം 8937 ഒക്ടാകോര്‍ പ്രൊസസര്‍,3030 എം എ എച്ച്‌ലിഥിയം പോളിമര്‍ ബാറ്ററിഎന്നിവയാണ്മറ്റ് പ്രത്യേകതകള്‍. നാല് ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്7.1 അടിസ്ഥാനമാക്കിയുള്ള അമിഗോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് എസ്ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

വളരെ ആകര്‍ഷണീയമായ ഡിസൈനോട് കൂടിയ കനം കുറഞ്ഞ മോഡലാണ് എഫ്205. ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്‌ഫോണില്‍ രണ്ട് ജിബി റാമും 16 ജിബിസ്റ്റോറേജുമാണുള്ളത്. ക്യാമറക്ക് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്ന ഫോണില്‍ അഞ്ച്‌മെഗാപിക്‌സലിന്റെ സെല്‍ഫിക്യാമറ, എല്‍ ഇ ഡി ഫ്‌ളാഷോടുകൂടിയ എട്ട് മെഗാപിക്‌സലിന്റെ റെയര്‍ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1.3ജിഗാ ഹെഡ്‌സ് മീഡിയാടെക്ക്വാഡ്‌കോര്‍ പ്രൊസസര്‍, 2670 എം എ എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.1അടിസ്ഥാനമായ അമിഗോ 5.0 ഓപ്പറേറ്റിംഗ്‌സിസ്റ്റം എന്നിവയാണ് എഫ് 205ന് കരുത്തു പകരുന്നത്.

4ജി വോള്‍ട്ടെ, ബ്ലൂ ടൂത്ത് 4.2, വൈഫൈ, ജി പിഎസ് മൈക്രോ യുഎസ് ബി തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഈ ഫോണുകളുടെ പൊതുവായ പ്രത്യേകതകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business, Technology, Smartphone, Gionee F205, Gionee S11 Lite With FullView Displays Launched in India: Price, Specifications

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia