എട്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന; പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 15.02.2021) രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 90 രൂപ 89 പൈസയാണ്. മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോള്‍ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ പെട്രോള്‍ വില നൂറിലെത്തി. രാജസ്ഥാനില്‍ ഡീസലിന് 85 രൂപ 33 പൈസയാണ് കൂടിയ വില.
അതേസമയം വര്‍ധിപ്പിച്ച പാചകവാതക വിലയും നിലവില്‍ വന്നു. വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന് തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും കൊച്ചിയില്‍ 776 രൂപയുമാണ് വില.
Keywords: News, National, India, New Delhi, Petrol, Price, Technology, Business, Top-Headlines, Fuel prices rise for eighth day; Petrol price was hiked by 26 paise and diesel by 31 paise