city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി: ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും ബാലഗോപാല്‍

തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം അറിയിച്ചു.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് രണ്ടു കോടി രൂപയും അനുവദിച്ചു. സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡികല്‍ ടെക് ഇന്നവേഷന്‍ പാര്‍കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്‌കില്‍ പാര്‍കുകള്‍ക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. 

ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാര്‍കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെല്‍കൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.

അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി: ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും ബാലഗോപാല്‍

അതിനിടെ, സാമ്പത്തിക അവലോകന റിപോര്‍ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തിക അവലോകന റിപോര്‍ട് സമര്‍പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീകര്‍ പ്രതിരോധിച്ചു.

Keywords:  Finance Minister said that survival was possible and people's lives had returned to normal, Thiruvananthapuram, News, Technology, Budget, LDF, Kerala-Budget, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia