city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു

കാസര്‍കോട്: (www.kasargodvartha.com 30/11/2015) കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രസ് പരിശീലന അപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിഷാമുദ്ദീന്‍, വിദ്യാനഗറിലെ മന്‍സീര്‍ മുഹമ്മദ്, തൃശൂരിലെ രാഹുല്‍ രമേശ് എന്നിവരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്‍ട്രി എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയത്.

അടുത്ത എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് 5,000 ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു മാസത്തിനകം രജിസ്‌ട്രേഷന്‍ 10,000 ത്തിലെത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നിങ്ങനെ നാലു വിഷയത്തിനും ഓരോ കോഴ്‌സ് ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ കോഴ്‌സും വിവിധ ചാപ്റ്ററുകളായി വിഭജിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ചാപ്റ്റര്‍ തെരെഞ്ഞെടുക്കാനും ഇഷ്ടാനുസരണം എത്ര പരീക്ഷകള്‍ വേണമെങ്കിലും പരിശീലിച്ചുനോക്കാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും.

ഓരോ തവണയും പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് വിലയിരുത്തപ്പെടുന്ന എന്‍ട്രിയുടെ സവിശേഷ സ്റ്റാര്‍ ബേസ്ഡ് റേറ്റിങ് സിസ്റ്റം വിദ്യാര്‍ത്ഥിക്ക് ചാപ്റ്ററുകളില്‍ മികവ് പുലര്‍ത്തിയോ എന്ന് അറിയാന്‍ സഹായിക്കുന്നു. 30,000 ത്തോളം എന്‍ട്രന്‍സ് സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളുടെ വിശദീകരണങ്ങളും സ്റ്റഡി മെറ്റീരിയലുകളും വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രമുഖരായ പ്രൊഫസര്‍മാരാണ് ഇതിനുള്ള ചോദ്യങ്ങളും മറ്റും തയ്യാറാക്കിയിട്ടുള്ളത്.

ഉത്തരം കണ്ടെത്താനുള്ള ഫോര്‍മുലകളും എളുപ്പവഴികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എന്‍ട്രിയുടെ ആധുനിക മെഷീന്‍ ലേണിങ് അല്‍ഗോരിതം കൂടുതല്‍ ടെസ്റ്റുകള്‍ എടുക്കുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥിക്ക് പ്രയാസമുള്ള പാഠ്യഭാഗങ്ങള്‍ കണ്ടെത്തുകയും തുടര്‍ പരീക്ഷകളില്‍ ആ പാഠ്യഭാഗങ്ങളില്‍ കൂടുതല്‍ പരിശീലനം നേടാനുള്ള അവസരവും നല്‍കുന്നു. രക്ഷിതാവിന് ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ പഠന നിലവാരം എസ്.എം.എസ്. മുഖേന അറിയാനുള്ള സൗകര്യവും ഉണ്ട്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പാക്കേജുകള്‍ തയ്യാറാക്കിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എന്‍ട്രിയുടെ എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സ് മികച്ച വിജയമാണ് കാഴ്ചവെച്ചതെന്ന് കൊച്ചി കാക്കനാട്ടെ എന്‍ട്രിയുടെ സ്ഥാപകനായ മുഹമ്മദ് ഹിഷാമുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ പ്രസ്തുത കോഴ്‌സില്‍ ചേര്‍ന്ന 1500 ഓളം വിദ്യാര്‍ത്ഥികളില്‍ 10 ശതമാനത്തോളം പേര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ 5000 റാങ്കിനുള്ളില്‍ നേടാന്‍ സാധിച്ചിരുന്നു. എന്‍ട്രിയുടെ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണെന്നും ഹിഷാമുദ്ദീന്‍ പറഞ്ഞു.  entri.me/download എന്ന ലിങ്കില്‍ സന്ദര്‍ശിച്ചാല്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

കാസര്‍കോട് എല്‍ ബി എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ആദ്യത്തെ മൂന്നു ചാപ്റ്ററുകള്‍ സൗജന്യമാണ്. പിന്നീടുള്ള ഓരോ സബ്ജക്റ്റിനും 1,000 രൂപ വെച്ച് 4,000 രൂപ നല്‍കണം. മൂന്നു സബ്ജക്റ്റുകളുള്ള
എഞ്ചിനീയറിംഗ് കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് 3,000 രൂപ ഫീസായി അടച്ചാല്‍ മതിയാകും. 10 ജീവനക്കാരാണ് കാക്കനാട്ടെ എന്‍ട്രി സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്.
കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു

കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു
കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു
കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു

കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു
കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു
കാസര്‍കോട് സ്വദേശികള്‍ ഉണ്ടാക്കിയ 'എന്‍ട്രി' എന്‍ട്രന്‍സ് പരിശീലന ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു

Keywords: Kasaragod, Kerala, Entrance Exam, Application, 'Entri' entrance training application by Kasaragod natives.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia