ഇ-ഡിസ്ട്രിക്ട് പദ്ധതി വിപുലമാക്കുന്നു; അക്ഷയ സംരംഭകര്‍ക്ക് ടാബ്ലറ്റ് വിതരണം ചെയ്തു, വിവര സാങ്കേതിക വിദ്യയിലെ അവസരങ്ങളില്‍ നിന്നും സാധ്യതകളെ കണ്ടെത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
Jun 15, 2019, 17:50 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2019) ദേശീയതലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ജില്ലയിലെ ഇ-ഡിസ്ട്രിക്ട് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി അക്ഷയ സംരംഭകര്‍ക്ക് ടാബ്ലറ്റ് വിതരണം നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മികച്ച അക്ഷയ സംരംഭകന് ടാബ്ലറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി.
ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനും, ക്ഷേമനിധി, പെന്‍ഷന്‍ എന്നിവയ്ക്ക് ആവശ്യമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്ള ആധാര്‍ ഓപ്പറേറ്റര്‍ പരീക്ഷ പാസ്സായ 101 അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ടാബ്‌ലറ്റുകളാണ് വിതരണം ചെയ്തത്. 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 127 അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും ഇ-ഡിസ്ട്രിക്ട് പദ്ധതി ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചതിന് ഒന്നാം സ്ഥാനവും സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി രണ്ടു പ്രാവശ്യവും കാസര്‍കോട് ജില്ല കരസ്ഥമാക്കിയിരുന്നു. വില്ലേജ് ഓഫീസില്‍ നിന്നും നല്‍കി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ വകുപ്പുകളിലേക്കുള്ള പേയ്മെന്റുകള്‍, സര്‍വ്വകലാശാല അപേക്ഷകള്‍, ക്ഷേമനിധി അടക്കല്‍, സൊസൈറ്റി രജിസ്ട്രേഷന്‍ തുടങ്ങിയ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യമായ നിരവധി സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കി വരുന്നത്. ഈ ജനസേവന കേന്ദ്രങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ആദ്യ ടാബ്ലറ്റ് സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ട് പ്രാവശ്യം കരസ്ഥമാക്കിയ കുറ്റിക്കോല്‍ പടുപ്പ് അക്ഷയ കേന്ദ്രം സംരംഭകന്‍ കെ ജി സുജിത് കുമാര്‍ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, എഡിഎം സി ബിജു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, അക്ഷയ സ്റ്റേറ്റ് പ്രൊജക്ട് സര്‍വീസ് ഡെലിവറി ഓഫീസ് മാനേജര്‍ റെജുടോം ലാല്‍, ജില്ലാ പ്രൊജക്ട് മാനേജര്‍ കെ ടി ശാരിക തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍, ബിസിനസ് മോട്ടിവേഷന്‍, സെന്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സംരംഭകര്‍ക്ക് ക്ലാസ് എടുത്തു. അക്ഷയ റിസോഴ്സ് പേഴ്സണ്‍ ആര്‍ ഹിരേഷ് ക്ലാസ് കൈകാര്യം ചെയ്തു.
വിവര സാങ്കേതിക വിദ്യയിലെ അവസരങ്ങളില്‍ നിന്നും സാധ്യതകളെ കണ്ടെത്തണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കമ്പ്യൂട്ടര്‍ സാക്ഷരത വ്യാപകമാവുന്ന സാഹചര്യത്തില്‍ വിവര സാങ്കേതിക വിദ്യ തുറന്നു തരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 101 അക്ഷയ സംരഭകര്‍ക്കുള്ള ടാബ്ലറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.
കംപ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യവുമായി 2002ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച അക്ഷയ പദ്ധതി പിന്നീട് സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന സേവനകേന്ദ്രങ്ങളായി മാറുകയായിരുന്നു എന്നിരുന്നാലും ചില അക്ഷയ ജീവനക്കാരുടെ നിഷേധാത്മകമായ മനോഭാവം ജനങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നത് ഗൗരവപൂര്‍ണം പരിഗണിക്കണം. അക്ഷയ പ്രവര്‍ത്തനങ്ങള്‍ സേവന മനസ്ഥിതിയോടെ നിര്‍വ്വഹിച്ച് ആക്ഷേപരഹിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളുടെ സേവന നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊടുക്കല്‍ വാങ്ങലുകള്‍ സുതാര്യമാക്കി അക്ഷയ ജീവനക്കാര്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പ്രപഞ്ചത്തിന്റെ ലൗകിക സുഖങ്ങളില്‍ മുഴുകുന്നതിലുപരി സമൂഹത്തോടും രാജ്യത്തോടും ഓരോ വ്യക്തിക്കും കടപ്പാട് നിറവേറ്റാനുണ്ടെന്നും അത് പൊതുസമൂഹത്തിന്റെ വികസനത്തിനായി സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Technology, E.Chandrashekharan, E-District Project; Tablet distributed for Akshaya entrepreneurs
< !- START disable copy paste -->