Website Launch | കോം ഇന്ത്യക്ക് നവീകരിച്ച വെബ് സൈറ്റ്; പ്രകാശനം നടന്നു
● തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഷാജൻ സ്കറിയ സ്വിച്ച് ഓൺ നിർവഹിച്ചു.
● കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യൻ ചടങ്ങിൽ അധ്യക്ഷനായി.
● കെ.കെ ശ്രീജിത്, കെ ബിജിനു, വിൻസെന്റ് നെല്ലികുന്നേൽ എന്നിവർ സംസാരിച്ചു.
● നെക്സ്റ്റ്‌ലൈൻ സോഫ്റ്റ്‌വെയർ കമ്പനിയാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്.
തിരുവനന്തപുരം: (KasargodVartha) കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപെക്‌സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ(കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia(dot)org/ പ്രകാശനം ചെയ്തു.
തിരുവനന്തപുരം കോഡല്‍ സോപാനം ഇന്റ്റര്‍ നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഷാജന്‍ സ്‌കറിയ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.
പ്രസിഡന്റ് സാജ് കുര്യന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ കെ ശ്രീജിത്, ട്രഷറര്‍ കെ ബിജിനു, കേരള മീഡിയ അക്കാദമി അംഗം വിന്‍സെന്റ് നെല്ലികുന്നേല്‍, അജയ് മുത്താന, കിഷോര്‍, ഇസഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി, ഗോപകുമാര്‍, പി ആര്‍ സരിന്‍ എന്നിവര്‍ സംസാരിച്ചു.
നെക്സ്റ്റ്‌ലൈന്‍ സോഫ്റ്റ് വെയര്‍ കമ്പനി ഡിസൈന്‍ ചെയ്ത വെബ്‌സൈറ്റ് പ്രെമെന്റ്റോ ടെക്‌നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Com India, the apex body of authentic online media in Kerala, launched its revamped website. Senior journalist Shajan Scaria inaugurated the site at a ceremony in Thiruvananthapuram.
#ComIndia #WebsiteLaunch #OnlineMedia #KeralaMedia #ShajanScaria #DigitalNews