ബിഎംഡബ്ല്യു വാഹനങ്ങള്‍ക്ക് വില ഉയരും; ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍
Mar 26, 2022, 17:35 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 26.03.2022) ബിഎംഡബ്ല്യു ഇന്‍ഡ്യയില്‍ വില്‍പന നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും വില കൂട്ടും. 3.5 ശതമാനം വരെ വില വര്‍ധനവാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്‍ഡ്യ ഘടകം പ്രഖ്യാപിച്ചത്. പുതുക്കിയ വില ഏപ്രില്‍ മാസം മുതലാണ് നിലവില്‍ വരുന്നത്.
അസംസ്‌കൃത വസ്തുക്കളുടേയും വിതരണത്തിന്റേയും ചിലവ് ഉയര്‍ന്നതിനാലാണ് വില കൂട്ടുന്നതെന്ന് ബിഎംഡബ്ല്യു ഇന്‍ഡ്യ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ബെന്‍സ് കാറുകളുടെ വിലയും ഉയരുമെന്ന റിപോര്‍ടുകള്‍ക്ക് പിന്നാലെയാണ് വില വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനവുമായി ബിഎംഡബ്ല്യുവും രംഗത്തെത്തുന്നത്. ബെന്‍സ് വാഹനങ്ങളുടെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ മുതല്‍ ഉണ്ടാകാനിരിക്കുന്നത്.

Keywords: New Delhi, News, National, Top-Headlines, Technology, Business, Price, Vehicles, BMW Cars In India To Cost More From April.