ഡിജിറ്റല്‍ കറന്‍സി രംഗത്തേക്കും റിലയന്‍സ്, ബിറ്റ്‌കോയിന്‍ പോലെ ജിയോ കോയിന്‍ വരുന്നു
Jan 13, 2018, 10:34 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 13/01/2018) ടെലികോം മേഖല പിടിച്ചടക്കിയ റിലയന്‍സ് ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനിയെയാണ് ഡിജിറ്റല്‍ കറന്‍സി പദ്ധതികളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. 50 അംഗങ്ങളുള്ള ടീമിനെയാണത്രേ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജിയോ കോയിന്‍ എന്നായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ പേര്. എന്നാല്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റിലയന്‍സ് അധികൃതര്‍ തയ്യാറായിട്ടില്ല.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രാജ്യത്ത് ഇതു വരെ അംഗീകരിച്ചിട്ടില്ല. ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരം ക്രിപ്‌റ്റോകറന്‍സിക്ക് ഇല്ല. കേന്ദ്ര ബാങ്കുകള്‍ അടക്കം ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ കരുതലയോടെയാണ് നിരീക്ഷിക്കുന്നത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ ഇടിവുണ്ടായപ്പോഴും സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഇത്തരം കറന്‍സികള്‍ ഹാക്കിംഗ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വെയര്‍ ആക്രമണം എന്നിവ മൂലം നഷ്ടപ്പെടാനുള്ള സാധ്യത അധികമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Technology, RBI, Currency, Mukesh ambani, Jio, Bitcoin mania? Mukesh Ambani-led Reliance Jio planning cryptocurrency 'JioCoin': report