കേരള പൊലീസ് സേനയ്ക്ക് കരുത്തായി ഇനി 'ഗൂര്‍ഖ'യും; 46 സ്റ്റേഷനുകള്‍ക്ക് ആധുനിക ജീപുകള്‍ കൈമാറി
Feb 11, 2022, 18:34 IST
തിരുവനന്തപുരം: (www.kasargodvartha.com 11.02.2022) കേരള പൊലീസിന് കരുത്തായി ഇനി ആധുനിക ജീപായ 'ഗൂര്‍ഖ'യും. 46 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ജീപുകള്‍ കൈമാറിയത്. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് എഡിജിപി മനോജ് എബ്രഹം ഏറ്റുവാങ്ങി വിതരണം ചെയ്തത്.
നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എസി വാഹനത്തില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില വരുന്നത്.

Keywords: Thiruvananthapuram, News, Kerala, Jeep, Police, Vehicle, Technology, Business, Police station, Force Gurkha,46 new police jeeps handed over to various stations.