യൂട്യൂബിന് മലയാളത്തില്‍ 100 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച; 10 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള മലയാളം ചാനലുകള്‍ 17 ആയി ഉയര്‍ന്നു, 'കരിക്ക്' ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള മലയാളം കോമഡി ചാനല്‍
Jul 28, 2019, 18:21 IST
കൊച്ചി: (www.kasargodvartha.com 28.07.2019) യൂട്യൂബിന് മലയാളത്തില്‍ 100 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയുണ്ടായതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാര്‍ട്ണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ സത്യ രാഘവന് അറിയിച്ചു. 10 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള മലയാളം ചാനലുകള്‍ 17 ആയി ഉയര്‍ന്നതായും അഞ്ചിനും 10 ലക്ഷത്തിനും ഇടയിലുള്ള 50 ചാനലുകളും ഒരു ലക്ഷത്തിലേറെ വരിക്കാറുള്ള 400 ഓളം ചാനലുകള്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് ഏറ്റവുമധികം വളര്‍ച്ചയുണ്ടായത്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകള്‍ ഒഴിവാക്കിയാല്‍ കോമഡി വീഡിയോകള്‍ ഒരുക്കുന്ന കരിക്ക് ആണ് ഏറ്റവുമധികം വരിക്കാരുള്ള മലയാളം യൂട്യൂബ് ചാനല്‍. 26 ലക്ഷം വരിക്കാരാണ് കരിക്കിനുള്ളത്. ഇതുകൂടാതെ എം 4 ടെക് (18 ലക്ഷം), എം ടി വ്ളോഗ്, വില്ലേജ് ഫുഡ് ചാനല്‍, വീണാസ് കറി വേള്‍ഡ്, സ്കിന്നി റെസിപീസ്, ലില്ലീസ് നാച്വറല്‍ ടിപ്സ് എന്നിവയാണ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള മറ്റു ചാനലുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Business, Social-Media, ടെക്നോളജി, Technology, 100 Percent annual Growth for Youtube Malayalam
< !- START disable copy paste -->
Keywords: News, Top-Headlines, Business, Social-Media, ടെക്നോളജി, Technology, 100 Percent annual Growth for Youtube Malayalam
< !- START disable copy paste -->