city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്ത് കൊണ്ട് ടെലിഗ്രാം? നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ ടെലിഗ്രാം ഉപയോഗിക്കാനുള്ള കാരണമിതാണ്

ലണ്ടന്‍:  (www.kasargodvartha.com 25.12.2017) ലോക വ്യാപകമായി ദാഇഷ് അടക്കം നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെല്ലാം സന്ദേശം കൈമാറാന്‍ ഉപയോഗിക്കുന്നത് ടെലിഗ്രാം ആണ്. എന്താണ് ഇതിന്റെ കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ? തങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണ് എന്നത് തന്നെയാണ് പലരെയും ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് നല്ല രീതിയില്‍ ഗുണം ചെയ്യും.

എന്ത് കൊണ്ട് ടെലിഗ്രാം? നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ ടെലിഗ്രാം ഉപയോഗിക്കാനുള്ള കാരണമിതാണ്


ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ആണ് ടെലിഗ്രാം. ക്ലൗഡ് ബെയ്‌സ്ഡ് ആയതിനാല്‍ തന്നെ നമുക്ക് ഒരേ സമയം വ്യത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാന്‍ സാധിക്കും. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്ക് ആണ് മുന്‍ഗണന നല്‍കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമുക്ക് സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കാമെന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു.

ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതമല്ല, റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവോ ആണ് ടെലിഗ്രാമിന് പിന്നില്‍. നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ടെലിഗ്രാമിന്റെ മറ്റൊരു പ്രധാന കാര്യമാണ് സീക്രട്ട് ചാറ്റിംഗ്. End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് ടെലിഗ്രാമിന്റെ വാദം. ഇവ തിരിച്ചെടുത്തു കൊടുക്കാന്‍ ടെലിഗ്രാം യൂസര്‍മാരെ വെല്ലുവിളിച്ചിട്ടുമുണ്ട്. ഇത് ബ്രെയ്ക്ക് ചെയ്യുന്നവര്‍ക്ക് 30,00,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ് ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണം എന്ന് അയക്കുന്നവര്‍ക്ക് തീരുമാനിക്കാം, ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തരം മെസേജ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനും സാധിക്കില്ല. കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും.

പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. 1.5 ജി ബി വരെ വലിപ്പമുള്ള ഏതു ഫയലുകളും ഇതുവഴി കൈമാറാന്‍ സാധിക്കും, ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാനും ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം ടെലിഗ്രാമിലുണ്ട്. ഇന്‍ബ്വില്‍ട് മ്യൂസിക്ക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, ഇന്‍സ്റ്റന്റ് വ്യൂ, മീഡിയം തുടങ്ങിയ സൗകര്യങ്ങളും കമ്പനി നല്‍കുന്നുണ്ട്.

മറ്റൊരു ഫീച്ചറാണ് ചാനല്‍. ചാനല്‍ ഉപയോഗിക്കുന്നത് one way കമ്മ്യൂണിക്കേഷന് വേണ്ടിയാണ്. ചാനല്‍ വഴി നമുക്ക് എന്ത് വേണമെങ്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണെന്ന് അറിയാനും സാധികക്കില്ല. ചാനലില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാം. പരിധി ഇല്ല.

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള സൂപ്പര്‍ ഗ്രൂപ്പ് പ്രത്യേകതയും ടെലിഗ്രാമിലുണ്ട്. 50,000 മെമ്പര്‍മാരെ നമുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍, ആനിമേഷന്‍ ഫയല്‍, ലിങ്ക് തുടങ്ങിയവ അയക്കാം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അഡ്മിനുണ്ട്.

Keywords:  World, Technology, Social-Media, news, What is Telegram?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia