രണ്ട് മണിക്കൂര്‍ കൊണ്ട് പെന്‍സില്‍ മുനയില്‍ ലോക കപ്പിന്റെ രൂപം തീര്‍ത്ത് കാസര്‍കോട് സ്വദേശി
Mar 8, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 08/03/2015) വെറും രണ്ട് മണിക്കൂര്‍ ഒരു ക്രിക്കറ്റ്
ലോകകപ്പ് ഉണ്ടാക്കാന്‍ പറ്റുമോ, അതും ഒരു പെന്‍സില്‍ മുനയില്‍. അതിന് ഉത്തരം നല്‍കുകയാണ് ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി വെങ്കടേഷ്. ചെറുപ്പത്തിലേ ചിത്ര, കൊത്തു കലയോടുള്ള ആവേശത്തിലായിരുന്ന വെങ്കിടേഷ് വെറും രണ്ട് മണിക്കൂര്‍ നേരം കൊണ്ട് സൂചി ഉപയോഗിച്ചാണ് ഒരുഗ്രന്‍ ലോകകപ്പ് തീര്‍ത്തത്.
അക്ഷരങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരക്കാന്‍ കഴിവുള്ള വെങ്കിടേഷിന്റെ പക്കല്‍ നാണയ ശേഖരവും, പോസ്റ്റുകാര്‍ഡ് ശേഖരവും ഉണ്ട്. സ്വര്‍ണപ്പണിക്കാരനായ വെങ്കിടേഷ് 1999ല്‍ 90 മില്ലീ ഗ്രാം സ്വര്‍ണത്തില്‍ ലോക കപ്പിന്റെ രൂപം നിര്‍മിച്ചിരുന്നു. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമുള്ള പിന്തുണയാണ് തനിക്ക് പ്രചോദനമാകുന്നതെന്ന് 28 കാരനായ വെങ്കിടേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
6500 പ്രാവശ്യം ഓം നമശിവായ എന്നെഴുതിയുണ്ടാക്കിയ ഗണപതിയുടെ ചിത്രവും വെങ്കിടേഷിന്റെ കരവിരുതുകളിലൊന്നാണ്. ആദ്യമൊന്ന് അസാധ്യമായിരിക്കാമെന്ന് തോന്നിയെങ്കിലും ആത്മവിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് വെങ്കിടേഷ് പറയുന്നു.

Keywords : Kasaragod, Kerala, Kumbala, Bandiyod, Sports, World cup replica with Pencil, Venkidesh.