കാസര്‍കോട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലം കൈമാറി
Oct 19, 2013, 17:02 IST
കാസര്‍കോട്: ബി.സി.സി.ഐയുടെ കീഴില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കാസര്‍കോട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തു. വിന്‍ടെച്ച് ഗ്രൂപ്പാണ് സ്ഥലം ക്രിക്കറ്റ് അസോസിയേഷന് നല്‍കിയത്. ബദിയഡുക്ക മാന്യയില്‍ വിന്‍ടെച്ച് പാമെഡോസ് റെസിഡെന്‍സി ടൗണ്‍ഷിപ്പിന് അകത്താണ് അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നത്. നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതും ലോകോത്തരനിലവാരത്തിലുള്ളതുമായ കേരളത്തിലെ പാര്‍പ്പിട പദ്ധതികളിലൊന്നാണ് വിന്‍ടെച്ച് പാമെഡോസ്.
എട്ടര ഏക്കറോളം സ്ഥലമാണ് സ്റ്റേഡിയത്തിന് വേണ്ടി ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് അഞ്ച് കോടി രൂപയും സ്റ്റേഡിയം നിര്‍മാണത്തിനും മറ്റുമായി അഞ്ച് കോടി രൂപയുമടക്കം 10 കോടി രൂപ അനുവദിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ടി.സി മാത്യു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബി.സി.സി.ഐയുടെ സഹായത്തോടെയാണ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥലം ഏറ്റെടുക്കുന്നതിനും ചര്‍ച്ചയ്ക്കുമായി കഴിഞ്ഞദിവസം കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.എം അനന്തനാരായണന്‍ കാസര്‍കോട്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായത്. വിവിധ തലങ്ങളില്‍ വിന്‍ടെച്ച് ഗ്രൂപ്പുമായി സഹകരണാടിസ്ഥാനത്തിലാണ് സ്റ്റേഡിയം നിര്‍മാണവും തുടര്‍പ്രവര്‍ത്തനവും നടത്തുക. സ്ഥലം നിരപ്പാക്കി സ്റ്റേഡിയത്തിന് അനുയോജ്യമാക്കിയാണ് ക്രിക്കറ്റ് അസോസിയേഷന് വിന്‍ടെച്ച് കൈമാറിയത്.
ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ എത്തിയ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം നിര്‍മാണത്തിനുള്ള എല്ലാ പിന്തുണയും അറിയിച്ചു. സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്തതിന് എല്ലാ വിധഒത്താശയും ചെയ്തതിന് വിന്‍ടെച്ച് ഗ്രൂപ്പിനെ പഞ്ചായത്ത് അധികൃതര്‍ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളായ നൗഫല്‍, കെ.എം അബ്ദുര്‍ റഹ് മാന്‍, കെ.ടി നിയാസ്, വിന്‍ടെച്ച് എം.ഡി ഹനീഫ അരമന, ചെയര്മാന് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, വൈസ് ചെയര്മാന് ലത്വീഫ് ഉപ്പള ഗേറ്റ്, ഡയറക്ടര്‍മാരായ വി.കെ.പി ഹമീദലി, എം.ടി.പി നസീര്‍ എന്നിവരും സ്ഥലമേറ്റെടുക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഭാവിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കൂടി നടത്താന്‍ കഴിയുന്ന രീതിയിലായിരിക്കും സ്റ്റേഡിയം നിര്‍മിക്കുകയെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.സി മാത്യു സൂചിപ്പിച്ചു. താരങ്ങള്‍ക്ക് എത്തുന്നതിനും മറ്റും അടുത്ത് തന്നെ എയര്‍പോര്‍ട്ട് സൗകര്യം ഉള്ളത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് പുത്തനുണര്‍വാകും. കാസര്‍കോടിന്റെ പൊതുവായ വികസനത്തിന് ആക്കംകൂട്ടാനും സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സാധ്യമാകും. നിലവില്‍ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഉതകുന്ന രീതിയിലുള്ള സ്റ്റേഡിയം ഉള്ളത്.
കാസര്‍കോട്ടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച രീതിയിലുള്ള പരീശീലനവും ലഭിക്കുന്നതിനും സ്റ്റേഡിയം വഴി തുറക്കും. ക്രിക്കറ്റിന് ഏറ്റവും വളക്കൂറുള്ള മണ്ണുകൂടിയാണ് കാസര്‍കോട്. നിരവധി പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം കാസര്‍കോട്ട് സജീവമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് കാസര്‍കോട്ട് എല്ലാ കായിക പ്രേമികളും മികച്ച പിന്തുണ നല്‍കും. ജില്ലയിലെ കായിക രംഗത്തെ വികസനത്തിന് പൊന്‍തൂവല്‍ ചാര്‍ത്തുന്നതായിരിക്കും സ്റ്റേഡിയം.
Also Read:
ഷാര്‍ജയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് തൂങ്ങിമരിച്ചു
Keywords: Kasaragod, Sports, Kerala, Badiyadukka, Place, Cricket Association, Stadium, Wintouch, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: