Volleyball | ചെർക്കളയിൽ വോളിബോൾ ആരവം; ആവേശം പകർന്ന് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് ടൂർണമെന്റ്
● കേരള പോലീസും കൊച്ചിൻ കസ്റ്റംസും ഫൈനലിൽ
● അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ആവേശകരമായ പോരാട്ടം
● മികച്ച സൗകര്യങ്ങൾ ഒരുക്കി സംഘാടകർ
ചെർക്കള: (KasargodVartha) വിന്നേർസ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക് കടന്നു. അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്ക് തിങ്കളാഴ്ച തിരശ്ശീല വീഴും. ഫൈനൽ പോരാട്ടത്തിൽ കേരള പോലീസും കൊച്ചിൻ കസ്റ്റംസും തമ്മിൽ ഏറ്റുമുട്ടും.
കേരള പോലീസ് തങ്ങളുടെ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് ഇന്ത്യൻ ആർമിയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ എത്തി. ഇരു ടീമുകളും മികച്ച അന്താരാഷ്ട്ര താരങ്ങളെയാണ് ഫൈനൽ മത്സരത്തിൽ അണിനിരത്തുന്നത്.
ഗാലറികൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ടൂർണമെന്റ് ഏറ്റെടുത്തത്. നയന മനോഹരമായ ലൈറ്റിംഗ് സംവിധാനങ്ങളും ആവേശാരവത്തോടെയുള്ള അനൗൺസ്മെന്റും കമന്ററികളും കാണികൾക്ക് ഏറെ ആവേശം നൽകി. മെഡിക്കൽ ടീം, ആംബുലൻസ്, മീഡിയ ഗാലറി, വിവിഐപി, ചെയർ, ഗാലറി തുടങ്ങിയ സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഫൈനൽ മത്സരം കാണാനായി വലിയ ജനക്കൂട്ടം എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമാപന മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്നതിനും ഫൈനൽ വിജയികൾക്ക് സമ്മാനം നൽകുന്നതിനും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിഐപികൾ സംബന്ധിക്കുമെന്ന് വിന്നേഴ്സ് ചെർക്കള മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് പ്രൊമോട്ടർമാരായ സലാം ചെർക്കള, നിസാർ ടി എം അറന്തോട്, നൗഷാദ് ബടക്കേക്കര, ബഷീർ ചെർക്കള, സിദ്ധ ചെർക്കള എന്നിവരും വിന്നേഴ്സ് ചെർക്കള ഭാരവാഹികളായ സി വി ജെയിംസ്, ഷുക്കൂർ ബടക്കേക്കര എന്നിവരും അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The All India Invitation Cup Volleyball Tournament in Cherkala has reached its final stage, with Kerala Police and Cochin Customs set to compete for the championship. The five-day tournament has been marked by thrilling matches and excellent organization.
#VolleyballFever #CherkalaTournament #AllIndiaCup #KeralaPolice #CochinCustoms #SportsNews