city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ലോഗോ നടന്‍ ജയസൂര്യ പ്രകാശനം ചെയ്തു

ഉദുമ: (www.kasargodvartha.com 05.09.2017) സംസ്ഥാന - ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് ഉദുമ, ഏവീസ് ഗ്രൂപ്പ് എന്നിവ സംയുക്തമായി 2018 ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ നടന്‍ ജയസൂര്യ പ്രകാശനം ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ ജനക്കൂട്ടം വരവേറ്റത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ജയസൂര്യയെ കാണാനായി എത്തിയിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ ചിരിപ്പിച്ച് താരം കയ്യിലെടുത്തു.

വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ലോഗോ നടന്‍ ജയസൂര്യ പ്രകാശനം ചെയ്തു

ഉദുമ പള്ളം രഞ്ജീസ് തിയേറ്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനുമായ കെ അഹ് മദ് ഷെരീഫിന്റെ അധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത ഉമേഷ് കൊപ്പലിനുള്ള ഗോള്‍ഡ് കോയിന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും, ഉപഹാരം മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും കൈമാറി. സംഘാടക സമിതിയുടെ ഉപഹാരം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദാലി ജയസൂര്യയ്ക്ക് സമ്മാനിച്ചു. കേരള കബഡി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വിജയകുമാര്‍ ഐ എന്‍ സി കെ വിവരണം നടത്തി.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ എ മുഹമ്മദലി, വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സന്തോഷ് കുമാര്‍, കെ പ്രഭാകരന്‍, സൈനബ അബൂബക്കര്‍, മെമ്പര്‍ എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹക്കീം കുന്നില്‍, അഡ്വ. കെ ശ്രീകാന്ത്, കെ വി കുഞ്ഞിരാമന്‍, വാസു മാങ്ങാട്, കാപ്പില്‍ കെ ബി എം ഷെരീഫ്, കെ ദിനേശന്‍, അഡ്വ. മോഹനന്‍, നാസ്‌ക് പ്രസിഡന്റ് ഡോ. അഹ് മദ് ഫയാസ്, പ്രവീണ്‍ രാജ്, സുരേഷ് ബാബു, അഷ്‌റഫ് മൊട്ടയില്‍, യൂസഫ് റൊമാന്‍സ്, പി കെ ജയന്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എ വി ഹരിഹരസുദന്‍ പ്രസംഗിച്ചു.

കേരളത്തില്‍ ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 70 പ്രോ കബഡി താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കും. എയര്‍ ഇന്ത്യ, എച്ച് എ എല്‍ ബാംഗ്ലൂര്‍, ഭാരത് പെട്രോളിയം, ഒ എന്‍ ജി സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്‍ഡ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, Kabadi Tournament, Sports, Championship, Logo, Release, Film, Actor, Kasaragod, Jayasoorya, VNA National Kabaddi Championship, Pallam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia