യുണൈറ്റഡ് കൈനോത്ത് റോഡ് സുരക്ഷ ബോധവല്‍ക്കരണ ലഘുലേഖ പ്രകാശനം ചെയ്തു
Feb 22, 2017, 11:24 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 22.02.2017) യുണൈറ്റഡ് കൈനോത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തുന്നു. ഇതിന്റെ ലഘുലേഖ പ്രകാശനം ചെയ്തു. ആര് ടി ഒ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ആര് ടി ഒ കെ ബാലകൃഷ്ണന് ടൂര്‍ണമെന്റ് സ്പോണ്സര് ഫാസിലിനും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ഷഫീഖ് കൈനോത്തിനും കൈമാറി പ്രകാശനം ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രാജീവന് എ കെ, പ്രസാദ് കെ ആര്, യുണൈറ്റഡ് കൈനോത്ത് ജനറല്‍ സെക്രട്ടറി അജ്സല്‍ സിബി, ആഷി ലാല, മുനീര്‍ കടവത്ത്, റിയാസ് മേല്‍പ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
'നമുക്കൊന്നായി നമ്മുടെ റോഡുകളെ സുരക്ഷിതമാക്കാം' എന്ന തലവാചകവുമായി യുണൈറ്റഡ് കൈനോത്ത് നടത്തുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ലഘുലേഖ ടൂര്‍ണമെന്റ് തുടങ്ങിയ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 1 വരെ എല്ലാ ദിവസവും കളി കാണാന്‍ എത്തുന്ന കാണികള്‍ക്കിടയില്‍ വിതരണം ചെയ്യും. നാമെല്ലാം റോഡ് നിയമങ്ങള്‍ അനുസരിച്ചാല്‍, അമിത വേഗത ഒഴിവാക്കിയാല്‍, മദ്യപിച്ച് വാഹനമോടിക്കാതിരുന്നാല്, ക്ഷീണിച്ചും ഉറക്കമൊഴിച്ചും വാഹനമോടിക്കാതിരുന്നാല്, വിട്ടുവീഴ്ചയോടെ പെരുമാറിയാല്‍, കാല്‍നട യാത്രക്കാര്‍ ശ്രദ്ധയോടെ റോഡുപയോഗിച്ചാല് റോഡപകങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്ന് ജനങ്ങളെ ബോധിപ്പിക്കുന്ന വാചകങ്ങളാണ് ലഘുലേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ റോഡില്‍ ജീവന് പൊലിയുന്നത് ഇല്ലായ്മ ചെയ്യാന്‍ ആണ് യുണൈറ്റഡ് കൈനോത്ത് ഈ ദൗത്യം ഏറ്റെടുത്തത്. റോഡപകടത്തില്‍ തന്നെ ജീവന് പൊലിഞ്ഞ കൂട്ടുകാരന് ഷാഹുല്‍ ഹമീദിന്റെ നാമധേയത്തിലാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്.
മാര്‍ച്ച് 15നു മേല്പറമ്പില് ഈ വിഷയത്തില്‍ വിപുലമായ ഒരു ബോധവല്‍ക്കരണ ക്യാമ്പയിന് സംഘടിപ്പിക്കുമെന്നും ആര് ടി ഒ ഉദ്യോഗസ്ഥരടക്കം ഉന്നത അധികാരികള്‍ പങ്കെടുക്കുമെന്നും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, Melparamba, Road, Club, RTO, news, Vehicles, United Kainoth, Road Safety Awareness Camp, RTO Balakrishnan, Football Touranment, Road Accidents, United Kainoth conducting Road Safety Campign