city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗോള്‍... ഗോള്‍... ഗോള്‍... ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി ഗോള്‍പ്പെരുമഴ

കാസര്‍കോട്: (www.kasargodvartha.com 27.09.2017) പ്രായം എണ്‍പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്‌ബോള്‍ താരം മുസ്തഫ മുതല്‍ അഞ്ചര വയസുകാരന്‍ ആത്മജ് വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍ പരിപാടിയില്‍ പങ്കാളികളായപ്പോള്‍ ജില്ലയിലും ഗോള്‍പ്പെരുമഴ. കലക്ടറേറ്റ് വി ഐ പി കേന്ദ്രമായി നടന്ന ഗോള്‍ അടിക്കല്‍ മാമാങ്കം ജില്ലയില്‍ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് ഉണ്ടായിരുന്നത്.

ഗോള്‍... ഗോള്‍... ഗോള്‍... ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി ഗോള്‍പ്പെരുമഴ

ആദ്യ ഒരു മണിക്കൂറിറില്‍ 34,000 ഗോളുകളാണ് ജില്ലയില്‍ മാത്രം പിറന്നത്. ഫുട്‌ബോളിന്റെ കോട്ടകളായ കാസര്‍കോടും മലപ്പുറവും തമ്മിലായിരുന്നു ആദ്യമണിക്കൂറില്‍ പ്രധാനമത്സരം. മലപ്പുറം നേടിയത് 16,000ത്തോളം ഗോളുകളാണ്. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മലപ്പുറം കാസര്‍കോടിനെ പിന്നിലാക്കി 67,009 ഗോളുകളുമായി ഒന്നാമതെത്തുകയായിരുന്നു. ഈ സമയം കാസര്‍കോടിന് 46,201 ഗോളുകള്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ 5,75,996 ഗോളുകളാണ് പിറന്നത്.

ഗോള്‍... ഗോള്‍... ഗോള്‍... ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി ഗോള്‍പ്പെരുമഴ


ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥമാണ് കായിക- യുവജനക്ഷേമവകുപ്പും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംസ്ഥാനമെങ്ങും വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഉള്‍പെടെ ആറ് നഗരങ്ങളില്‍ ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. നാലൂ മണിക്കൂറുകള്‍ക്കകം വണ്‍മില്ല്യന്‍ ഗോള്‍ എന്ന റെക്കോഡ് ലക്ഷ്യവുമായാണ് കേരളം ബുധനാഴ്ച ഇറങ്ങിയത്. ആളില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ചാണ് പങ്കെടുത്ത എല്ലാവരും ഗോള്‍വല നിറച്ചത്. ഗോളടിക്കാന്‍ ആവേശമായി നാടന്‍പാട്ടും അകമ്പടിയായി. ഇടയ്ക്ക് വില്ലനായി മഴയെത്തിയെങ്കിലും ഗോള്‍പ്പെരുമഴയ്ക്കു മുന്നില്‍ മുട്ടുമടക്കി.

ഗോള്‍... ഗോള്‍... ഗോള്‍... ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി ഗോള്‍പ്പെരുമഴ


ജില്ലയില്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സന്‍ ബിഫാത്വിമ ഇബ്രാഹിം, എഡി എം: എച്ച് ദിനേശന്‍, ആര്‍ ഡി ഒ: ഡോ. പി കെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, കലക്ടറേറ്റിലെ ജീവനക്കാര്‍, ചിന്മയ കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പെടെ ആയിരക്കണക്കിന് ആളുകള്‍ വി ഐ പി കേന്ദ്രമായ കലക്ടറേറ്റില്‍ ഗോളടിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ ഏഴുവരെയായിരുന്നു ഗോളടിക്കാന്‍ അവസരം. സംസ്ഥാനത്ത് മൊത്തം 10 ലക്ഷത്തോളം ഗോള്‍ അടിച്ച് റെക്കോഡ് ലക്ഷ്യംവച്ചുകൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം സംബന്ധിച്ച വിവരം തല്‍സമയം നല്‍കിയിരുന്നു. കൂടാതെ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്‌ക്രീനില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിവരങ്ങള്‍ നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Sports, Kerala, Programme, Inauguration, Kasaragod, News, Fifa Under 19 World Cup.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia