കനത്ത മഴയിലും തോരാത്ത ആവേശം: വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് സ്‌കൂളിന് കിരീടം
Aug 7, 2019, 10:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2019) കനത്ത മഴയിലും ആവേശം തോരത്ത ജില്ലാ വടംവലി അസോസിയേഷന്‍ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 32 പോയിന്റ് നേടി കോടോത്ത് ഡോ. അബോദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. അണ്ടര്‍ 15 - 440 കിലോ, അണ്ടര്‍17 - 500 കിലോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, അണ്ടര്‍ 17 - 480 കിലോ, അണ്ടര്‍ 19- 560 കിലോ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയാണ് കോടോത്ത് ഡോ. അബോദ്കര്‍ സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം നേടിയത്.
അണ്ടര്‍ 19- 540, 520 (മിക്‌സഡ്) കിലോ വിഭാഗത്തില്‍ ജി എച്ച് എസ് എസ് പരപ്പയും, അണ്ടര്‍ 19-560 കിലോ വിഭാഗത്തില്‍ ജി എച്ച് എസ് എസ് കുണ്ടംകുഴിയും, അണ്ടര്‍ 17 - 480 കിലോ വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് അമ്പലത്തറയും ഒന്നാം സ്ഥാനം നേടി. അണ്ടര്‍ 15 ല്‍ ജി എച്ച് എസ് എസ് പരപ്പയും, അണ്ടര്‍ 17 - 500 കിലോ വിഭാഗത്തില്‍ കുണ്ടംകുഴിയും, 19-520 സെന്റ് ജൂഡ്‌സ് സ്‌കൂള്‍ വെള്ളരിക്കുണ്ടും, 540 കിലോ വിഭാഗത്തില്‍ മുന്നാട് പീപ്പിള്‍ കോളേജ് രണ്ടാംസ്ഥാനവും നേടി.
സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. പി. രഘുനാഥ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി. ഹാഷിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഗോപാലന്‍, വാര്‍ഡ് മെമ്പര്‍ എം വി നബീസ, വടംവലി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രൊഫ. പ്രവീണ്‍ മാത്യു, അമീര്‍ ബാഷ എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് എം രാഘുനാഥ് സ്വാഗതവും ജില്ലാ സെക്രട്ടറി ഹിറ്റ്‌ലര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. രതീഷ് വെളളച്ചാല്‍, ബാബു കോട്ടപ്പാറ, മനോജ് അമ്പലത്തറ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Championship, Sports, Tug of war championship; Kodoth School champions
< !- START disable copy paste -->