city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ ടി പി ആർ ഉയർന്ന് തന്നെ; 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

കാസർകോട്: (www.kasargodvartha.com 07.07.2021) ജൂൺ 30 മുതൽ ജൂലൈ ആറ് വരെ ഒരാഴ്ചത്തെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും ഒമ്പത് എണ്ണം വീതം കാറ്റഗറി സിയിലും ബിയിലും നാല് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപെടുത്തി.


കാസർകോട്ടെ ടി പി ആർ ഉയർന്ന് തന്നെ; 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; നിയന്ത്രണങ്ങൾ ഇങ്ങനെ



ഒരാഴ്ചത്തെ ശരാശരി ടിപിആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ (24.20), എൻമകജെ (21.47), കള്ളാർ (20.94), കോടോം-ബേളൂർ (20.59), ചെമ്മനാട് (19.69), കിനാനൂർ-കരിന്തളം (19.57), ചെങ്കള (19.42), അജാനൂർ (17.97), പുല്ലൂർ-പെരിയ (17.87), പിലിക്കോട് (17.66), പള്ളിക്കര (17.47), ബദിയടുക്ക (17.23), മുളിയാർ (16.48), മൊഗ്രാൽ പുത്തൂർ (15.94), കുമ്പള (15.62), മധൂർ (15.38) ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും (15.06) കാറ്റഗഗി ഡിയിൽ ഉൾപെടുത്തി.

ശരാശരി ടിപിആർ 10നും 15നും ഇടയിലുള്ളതിനാൽ ബേഡഡുക്ക (14.54), ചെറുവത്തൂർ (14.49), ബളാൽ (13.57), കുറ്റിക്കോൽ (13.23) ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.97), മംഗൽപാടി (12.79), കയ്യൂർ-ചീമേനി (12.71), കുംബഡാജെ (12.64), പൈവളിഗെ (11.73) ഗ്രാമപഞ്ചായത്തുകൾ എന്നിവ കാറ്റഗഗി സിയിൽ ഉൾപെടുത്തി.

ശരാശരി ടിപിആർ അഞ്ചിനും 10നും ഇടയിലുള്ളതിനാൽ ദേലംപാടി (9.92), ഈസ്റ്റ് എളേരി (9.58), കാറഡുക്ക (9.32), പനത്തടി (8.58), പുത്തിഗെ (8.01), തൃക്കരിപ്പൂർ (7.11), വലിയപറമ്പ (6.97) ഗ്രാമപഞ്ചായത്തുകൾ, കാസർകോട് നഗരസഭ (5.90), വോർക്കാടി ഗ്രാമപഞ്ചായത്ത് (5.50) എന്നിവ കാറ്റഗഗി ബിയിൽ ഉൾപെടുത്തി.
ഒരാഴചത്തെ ശരാശരി ടിപിആർ അഞ്ചിൽ കുറവുള്ള കാറ്റഗറി എയിൽ മഞ്ചേശ്വരം (4.25), മീഞ്ച (3.51), പടന്ന (2.96), ബെള്ളൂർ (2.76) എന്നീ പഞ്ചായത്തുകൾ ഉൾപെടുന്നു.

ജൂലൈ 10 ശനിയാഴ്ച ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്‌സ് ആക്ട് 1881 പ്രകാരം അവധിയായിരിക്കും. ജൂലൈ 10, 11 തീയതികളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കും. അതത് കാറ്റഗറി പ്രദേശങ്ങളിൽ ഇതിനകം ലഭ്യമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും.

എ, ബി കാറ്റഗറികളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവ ഉൾപെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടിയും സി വിഭാഗത്തിൽ 50 ശതമാനം വരെ ജീവനക്കാരോടു കൂടിയും പ്രവർത്തിക്കാം. അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ എ, ബി, സി, ഡി കാറ്റഗറി വ്യത്യാസമില്ലാതെ മുഴുവൻ ജീവനക്കാരേയും ഉൾപെടുത്തി തുറന്നുപ്രവർത്തിക്കും.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഹോടെലുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം ടേക് എവേ/ ഹോം ഡെലിവറിയായി മാത്രം രാത്രി ഒമ്പതര വരെ അനുവദിക്കും. ഇൻഡോർ സ്‌പോർട്‌സ്/ജിമുകൾ എസി ഉപയോഗിക്കാതെ ആവശ്യത്തിന് വായുസഞ്ചാരമുള്ള ഹാളുകളിൽ/സ്ഥലങ്ങളിൽ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവർത്തിപ്പിക്കാം. ടൂറിസം മേഖലയിൽ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമവും (എസ് ഒ പി) കേന്ദ്ര ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിപ്പിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തതിന്റെ തെളിവ് കൈവശം കരുതണം.


ഓരോ കാറ്റഗറിയിലെയും നിയന്ത്രണങ്ങൾ ഇങ്ങനെ:

1) കാറ്റഗറി ഡി: തദ്ദേശ സ്ഥാപന പരിധികളിൽ ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗണാണ് നടപ്പാക്കുക.

2) കാറ്റഗറി സി: അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്സ്റ്റൈൽസ്, ജ്വലറി, ഫുട് വെയർ, വിദ്യാർഥികൾക്ക് ബുക് കട, റിപയർ സെർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോടെലുകളിലും റെസ്റ്റോറന്റുകളിലും പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം.

3) കാറ്റഗറി ബി: അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. ബീവറേജസ് ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പാർസൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കും.എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.

അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട് ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോടെലുകളിലും റെസ്റ്റോറന്റുകളിലും പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിക്കണം.

4) കാറ്റഗറി എ: എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുൾപെടെ) 50 ശതമാനം വരെ ജീവനക്കാരെ വെച്ച് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.ഓടോറിക്ഷ, ടാക്സി പ്രവർത്തിക്കാം. ഡ്രൈവർക്ക് പുറമെ ടാക്‌സികളിൽ മൂന്ന് യാത്രക്കാരെയും ഓടോറിക്ഷകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല.

ബിവറേജസ് ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക് എവേ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട് ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോടെലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്‌സൽ/ ഹോം ഡെലിവറി മാത്രമായി രാത്രി 9.30 വരെ പ്രവർത്തിക്കാം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിക്കണം.


പൊതു നിയന്ത്രണങ്ങൾ ഇളവുകൾ:

വ്യാവസായിക, കാർഷിക പ്രവർത്തനങ്ങളും ക്വാറി അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാകേജിങ് ഉൾപെടെ അസംസ്‌കൃത വസ്തുക്കൾ വിൽപന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം.

ഭക്ഷ്യോൽപന്നങ്ങൾ, പാൽ-പാൽ ഉൽപന്നങ്ങൾ, മീൻ, ഇറച്ചി, പഴം-പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്കു കടകൾ, ബേകറികൾ, പക്ഷിമൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് എല്ലാ പ്രദേശങ്ങളിലും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറന്നു പ്രവർത്തിക്കാം.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പൂർണമായ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. എന്നാൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇടപാടുകാരെ അനുവദിക്കാതെ ഓഫീസ് പ്രവർത്തനങ്ങൾക്കായി മാത്രം തുറക്കാവുന്നതാണ്.
കെ എസ് ആർ ടി സി, സ്വകാര്യം ഉൾപെടെ പൊതുഗതാഗതം കോവിഡ് പ്രോടോകോൾ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപുകൾ അനുവദിക്കില്ല.

ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗൺ ആയിരിക്കും. ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മറ്റ് അവശ്യ സെർവീസുകൾക്കും മാത്രമാണ് പ്രവർത്തനാനുമതി. ശനി, ഞായർ ദിവസങ്ങളിലടക്കം പരീക്ഷകൾ നടത്തുന്നതിന് അനുവദിക്കുന്നതാണ്. എ, ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് ഒരു സമയം പരമാവധി 15 പേർക്ക് മാത്രം പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും.

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമായും കരുതേണ്ടതാണ്. റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും ഇത് കർശനമായി പരിശോധിക്കുന്നതാണ്.

ഈ സേവനങ്ങൾ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്: ഡിസ്‌പെൻസറികൾ, മെഡികൽ സ്റ്റോറുകൾ, മെഡികൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനികുകൾ, നഴ്‌സിങ് ഹോമുകൾ, ലബോറടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ
പെട്രോൾ പമ്പുകൾ, എൽ പി ജി ഗ്യാസ് സംഭരണവും വിതരണവും, കോൾഡ് സ്റ്റോറേജുകൾ, വെയർ ഹൗസുകൾ, സ്വകാര്യ സെക്യൂരിറ്റി സെർവീസ്, കേബിൾ, ഡി ടി എച് സെർവീസ്, ടെലികമ്യൂണികേഷൻസ്, ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിൾ സെർവീസുകൾ, ഐടി, ഐടി ഇനേബിൾഡ് സെർവീസുകൾ, പ്രിന്റ്, ഇലക്ട്രോണിക്‌സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ, സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ, ഇ-കോമേഴ്‌സ്, അവയുടെ വാഹനങ്ങൾ.

വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സെർവീസുകൾ, ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾചർ ഉൾപെടെ മീൻപിടുത്ത ബന്ധന മേഖല പാലിയേറ്റീവ് കെയർ സെർവീസുകൾ, കള്ളു ഷാപുകളിൽ പാഴ്‌സൽ മാത്രം, പ്രകൃതിദത്ത റബറുകളുടെ വ്യാപാരം, കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ്, ടാക്‌സികൾ, ഓടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്‌സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും മാത്രം. ടാക്‌സിയിൽ ഡ്രൈവറും മൂന്ന് പേരും ഓടോറിക്ഷയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.

ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം. മാസ്‌ക്, സാനിറ്റൈസർ ഉൾപെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമാണം, വിതരണം, ഇലക്ട്രികൽ, പ്ലംബിങ്, എസി, ലിഫ്റ്റ് മെകാനികുകളുടെ ഹോം സെർവീസ്, മഴക്കാലപൂർവ ശുചീകരണം, കിടപ്പു രോഗികളുടെ ശുശ്രൂഷ, കോവിഡ് പ്രോടോകോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ, അഭിഭാഷക ഓഫീസ്/ക്ലർകുമാർ (ട്രിപിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)
ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർഡി കളക്ഷൻ ഏജന്റുമാർ, നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും.

വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല. എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപെടെ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക് എവേ സംവിധാനം തുടരും.
ബെവ്‌കോ ഔട് ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കും.
വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപെടെ) തുടങ്ങിയവ അനുവദിക്കില്ല. ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂടിംഗ് കോവിഡ് പ്രോടോകോൾ കർശനമായി പാലിച്ചു കൊണ്ട് പരിമിതമായ ആൾക്കാരെ ഉപയോഗിച്ച് നടത്താവുന്നതാണ്.


Keywords: Kasaragod, Kerala, News, COVID-19, Lockdown, Top-Headlines, Panchayath, Uduma, Chemnad, Pallikara, Pilicode, Nileshwaram, Cheruvathur, Office, Sports, Vaccinations, TPR is high in Kasaragod; 19 Local Bodies in Category D.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia