city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താങ് സു ഡോയില്‍ കേരളത്തിന് മെഡല്‍ കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 17/08/2015) കൊറിയന്‍ ആയോധനകലയായ താങ് സൂഡോ കേരളത്തിലും ചുവടുറപ്പിക്കുന്നു. ദേശീയ തലത്തില്‍ മൂന്നാം തവണയും മെഡലുകള്‍ വാരിക്കൂട്ടി കാസര്‍കോട്ടെ താരങ്ങള്‍ നാടിന്നഭിമാനമായി. ഓഗസ്റ്റ്ഏഴുമുതല്‍ ഡല്‍ഹിയില്‍ വച്ചാണ് താങ്‌സൂഡോ ദേശീയ ചാമ്പ്യന്‍ഷിപ്പ് നടന്നത്.

കേരളം ഉള്‍പെടെ 20 സംസ്ഥാനങ്ങളിലെ ആയിരത്തോളം താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചു. 142 താരങ്ങളെ അണിനിരത്തി ഡല്‍ഹി ഒന്നാം സ്ഥാനവും മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 17 താരങ്ങളുമായി മത്സരിച്ച കേരളം മൂന്നാമതെത്തി. വിവിധ കാറ്റഗറികളിലായി മത്സരിച്ച 17 പേരില്‍ 16 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കേരളത്തിന് ഏഴ് സ്വര്‍ണവും, 11 വെള്ളിയും അഞ്ച് വെങ്കലവും അടക്കം 23 മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജില്ലയിലെ താരങ്ങളായ സി.എം അജേഷ് ഒരു സ്വര്‍ണവും ഒരുവെള്ളിയും ഒരുവെങ്കലവും നേടി. എം അര്‍ജുനന് ഒരു സ്വര്‍ണവും വെള്ളിയും ലഭിച്ചു. അഞ്ജലി വി നായര്‍, എം വിനില്‍, എം അര്‍ജുന്‍, ശിവപ്രസാദ് എന്നിവര്‍ക്ക് ഓരോ സ്വര്‍ണ മെഡല്‍ ലഭിച്ചു. വിനീഷ്, സുധീഷ്, നിത്യാനാരായണന്‍, സുകേഷ്, നിതിന്‍ലാല്‍, ശരത്, ആദിത്യന്‍ വിനോദ്, ഷിജു, രതീഷ് എന്നിവര്‍ക്ക് വെള്ളി മെഡലുകളും നേടി. ഇര്‍ഫാന്‍ ബിന്‍ മുഹമ്മദ് രണ്ടുസ്വര്‍ണ മെഡല്‍ നേടി. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച താങ്‌സൂഡോ ഇപ്പോള്‍ ദേശീയ സ്‌കൂള്‍ഗെയിംസിലും മത്സര ഇനമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് പത്മവിഭൂഷന്‍ മഹാബലി സത്ബാല്‍ സിങ് മെഡലുകള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് ടീം കോച്ച്. ടി. കണ്ണന്‍ കുഞ്ഞി കേരള ടീം മാനേജറാണ്.

താങ് സു ഡോയില്‍ കേരളത്തിന് മെഡല്‍ കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍

താങ് സു ഡോയില്‍ കേരളത്തിന് മെഡല്‍ കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍

Keywords : Kasaragod, Kerala, Press meet, Sports, Championship, Gold Medal, Tang soo do medals for Keralites. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia