സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം
Nov 24, 2015, 13:32 IST
കൊച്ചി: (www.kasargodvartha.com 24/11/2015) സി ബി എസ് ഇ സ്കൂള്‍ ദേശീയ നീന്തല്‍ മത്സരത്തില്‍ എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്ക്കൂള് വിദ്യാര്‍ത്ഥിനിയും മേല്‍പറമ്പ് സ്വദേശിനിയുമായ ലിയാന ഫാത്വിമയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം. 18 മുതല്‍ 21 വരെ തീയ്യതികളിലായി ഉത്തര്‍ പ്രദേശിലെ മീററ്റ് കരണ്‍ പബ്ലിക്ക് സ്കൂളില്‍ നടന്ന മീറ്റിലാണ് ലിയാന മികച്ചനേട്ടം കൈവരിച്ചത്.
50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലാണ് ദേശീയ റെക്കാര്‍ഡ് ഭേദിച്ചത്. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിമെഡലും ലഭിച്ചിട്ടുണ്ട്. സി ബി എസ് ഇയുടെ ഇന്ത്യയിലേയും ഗള്‍ഫ്, ഒമാന്‍ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ദേശീയ മീറ്റിലാണ് ലിയാന ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിലെ വ്യക്തിഗത ചാമ്പ്യനായും ലിയാനയെ തെരഞ്ഞെടുത്തു. കേന്ദ്ര കൃഷി - ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രി സഞ്ചീവ് കുമാര്‍ സഞ്ജീവ് ബലിയാന്‍ ട്രോഫി സമ്മാനിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നീന്തല്‍ക്കുളത്തില്‍നിന്നും നൂറോളം മെഡലുകളാണ് ലിയാന നേടിയെടുത്തത്. രണ്ടു ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത് വ്യക്തിഗത ചാംപ്യന്‍പട്ടവും ലിയാന കരസ്ഥമാക്കിയിരുന്നു. നീന്തല്‍ കുളത്തിലെ കുതിപ്പ് ലിയാനയെ രാജ്യാന്തര തലത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ സീനിയര്‍ സ്വിമ്മിങ് പരിശീലകനായ സന്തോഷ് കുമാറാണു ലിയാനയുടെ പരിശീലകന്. നീന്തല്കൂടാതെ ചിത്രകലയിലും സംഗീതത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്.
ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പിലെ ഉമര്‍ നിസാര്‍ - റാഹില ദമ്പതികളുടെ മകളാണ് ലിയാന. മത്സരത്തിന് ശേഷം കൊച്ചിയിലെത്തിയ ലിയാനയ്ക്ക് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ സ്വീകരണം നല്കി. പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍, എന്റിച്ച്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷമീം മുഹമ്മദ്, ജൂനിയര്‍ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ സീമ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.

Related News:
Keywords: CBSE National Swimming Meet 2015, Karan Public School, Meerut, Uthar Pradesh, Liyana Fathima, 2 Golds, 50 Mtr Freestyle, 50 Mtr Butterfly, Silver, 100 Mtr freestyle, Individual Champion in Girls 12 Years Group.