Complaint | സംസ്ഥാന സബ് ജൂനിയര്‍ ഹോകി ചാംപ്യന്‍ഷിപിനെത്തിയ താരങ്ങളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടെന്ന് പരാതി; വെള്ളിയാഴ്ച താമസ സൗകര്യം വേണ്ടെന്ന് അറിയിച്ചിരുന്നതായി സംഘാടക സമിതി
Dec 9, 2022, 19:07 IST
മൊഗ്രാല്‍: (www.kasargodvartha.com) സംസ്ഥാന സബ് ജൂനിയര്‍ ഹോകി ചാംപ്യന്‍ഷിപിന് എത്തിയ താരങ്ങളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടെന്ന് പരാതി. മൊഗ്രാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ മത്സരത്തിന് എത്തിയവരെയാണ് താമസ സ്ഥലത്ത് നിന്ന് പുറത്താക്കിയതെന്നാണ് ആക്ഷേപം.14 ജില്ലകളില്‍ നിന്നും ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍ നിന്നും വന്ന 300 ലധികം വിദ്യാര്‍ഥികള്‍ക്കാണ് താമസ സൗകര്യം ലഭിക്കാതിരുന്നതെന്നാണ് മത്സരത്തിന് എത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്.
വ്യാഴാഴ്ച രാത്രി തന്നെ കോഴിക്കോടിന് തെക്കോട്ടുള്ള ജില്ലകളില്‍ നിന്നും കായിക താരങ്ങള്‍ എത്തിയിരുന്നു. പുലചെയും കുറച്ച് ടീമുകള്‍ എത്തിയിരുന്നു. ഇവരെ താത്കാലികമായി സ്കൂളിലെ പുതിയ കെട്ടിടത്തിലാണ് താമസിപ്പിച്ചിരുന്നത്. രാവിലെ എട്ട് മണിക്കുള്ളില്‍ ക്ലാസ് നടക്കുന്നതിനായി മുറി വിട്ട് കൊടുക്കണമെന്ന നിബന്ധനയിലാണ് സൗകര്യം ഒരുക്കിയത്.
അതേസമയം, മത്സരം തുടങ്ങുന്ന വെള്ളിയാഴ്ച രാവിലെ രജിസ്ട്രേഷനായി നേരിട്ട് കുട്ടികളെ എത്തിക്കുമെന്നും താമസ സൗകര്യം ഒരുക്കേണ്ടതില്ലെന്നും സംസ്ഥാന ഹോകി അസോസിയേഷനും 15 ടീം മാനജര്മാരും അറിയിച്ചിരുന്നതായി സംഘാടക സമിതി വര്‍കിങ് കണ്‍വീനര്‍ അശ്റഫ് കര്‍ള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. താമസ സൗകര്യം ഒഴികെ രാവിലെയും ഉച്ചയ്ക്കും രാത്രിക്കുമുള്ള ഭക്ഷണങ്ങളും വെള്ളവും മെഡികല്‍, ആംബുലന്‍സ് സൗകര്യങ്ങളും അടക്കം സംഘാടക സമിതി ഒരുക്കിയിരുന്നു. ആശയവിനിമയത്തിലുണ്ടായ പോരായ്മയാണ് ആക്ഷേപത്തിന് ഇടയാക്കിയത്. കുട്ടികളില്‍ ചിലര്‍ പരാതിപ്പെട്ടതല്ലാതെ ടീം മാനജര്മാര്ക്കൊന്നും ഇതേകുറിച്ച് ആക്ഷപമില്ല.
ശനി ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന താമസ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. തൊട്ടടുത്ത് തന്നെയായി വിശ്രമത്തിനും മറ്റുമായി വലിയ വീട് തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെ 20 ഓളം ടോയ്ലെറ്റുകളും കുളിമുറികളും തയ്യാറാണ്. സംഘാടക സമിതിയെ അറിയിച്ച എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും അശ്റഫ് കര്‍ള കൂട്ടിച്ചേര്‍ത്തു.
നാട്ടിലെ ഉത്സവമായാണ് ചാംപ്യന്ഷിപിനെ ഏറ്റെടുത്തിരിക്കുന്നത്. ഇവിടത്തെ ക്ലബുകളും നാട്ടുകാരും സ്കൂള്‍ അധികൃതരും വിദ്യാഭ്യാസ അധികൃതരും ഹോകി അസോസിയേഷന് ജില്ലാ കമിറ്റിയും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന് എന്നിവരുമെല്ലാം ഒത്തൊരുമിച്ചാണ് പരിപാടി വിജയ പ്രദമാക്കുന്നത്. ഏത് പരാതികളും കേള്‍ക്കാനും പരിഹാരം കണ്ടെത്താനും സംഘാടക സമിതി സദാസന്നദ്ധമാണ്. മത്സരം തുടങ്ങിയ ശേഷം വെള്ളിയാഴ്ച വൈകീട്ട് 3.30 മണിയോടെ എല്ലാവര്ക്കും താമസ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അപകടകരമായ മത്സമായതിനാല്‍ അഞ്ച് ഡോക്ടര്‍മാരെയും ആംബുലന്‍സിനെയും അടക്കമുള്ള മെഡികല്‍ സംഘത്തെ സദാസജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും സംഘാടക സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Mogral, Hockey, Sports, Complaint, School, State Sub-Junior Hockey Championship: Complaint about accommodation.
< !- START disable copy paste -->