city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനസ്‌കൂള്‍ കായികമേള; കാസര്‍കോടിന്റെ സ്വപ്‌നങ്ങള്‍ക്ക് സ്വര്‍ണ്ണത്തിളക്കം പകര്‍ന്ന് സിദ്ധാര്‍ത്ഥ്

കാസര്‍കോട്: (www.kasargodvartha.com 22.10.2017) കാസര്‍കോടിന്റെ സ്വപ്‌നങ്ങള്‍ക്ക് കനകശോഭപകര്‍ന്ന് 2017 സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജില്ലക്ക് കന്നിസ്വര്‍ണ്ണം. കുട്ടമത്ത് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥാണ് ജില്ലയുടെ സ്വപ്‌നം സാക്ഷാത്കരിച്ചത്.

ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ 45.46 ദൂരത്തേക്ക് ഡിസ്‌ക്ക് എറിഞ്ഞാണ് ഈ കൗമാരപ്രതിഭ ജില്ലക്ക് തങ്കത്തിളക്കമേകിയത്. കഴിഞ്ഞ തവണ ഒരു വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ജില്ലയ്ക്ക് ഇത്തവണ സംപൂജ്യരായി മടങ്ങേണ്ടിവരുമെന്ന ആശങ്കകള്‍ക്കിടെയാണ് സിദ്ധാര്‍ത്ഥിന്റെ സുവര്‍ണ്ണനേട്ടം.

പാലായിലെ കായികനഗരിയില്‍നിന്നുള്ള വിജയവാര്‍ത്തയറിഞ്ഞ് സിദ്ധാര്‍ത്ഥിന്റെ ജന്മനാടായ മയ്യിച്ച ഗ്രാമവും മാതൃവിദ്യാലയവും ആഹ്ലാദത്തിമിര്‍പ്പിലാണ്. നാടിനൊട്ടാകെ അഭിമാനമായി മാറിയ താരത്തിന് വമ്പിച്ച സ്വീകരണമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണിവര്‍.
സംസ്ഥാനസ്‌കൂള്‍ കായികമേള; കാസര്‍കോടിന്റെ സ്വപ്‌നങ്ങള്‍ക്ക് സ്വര്‍ണ്ണത്തിളക്കം പകര്‍ന്ന് സിദ്ധാര്‍ത്ഥ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Sports, News, School-games, School meet, Gold, Dreams, Fulfillment, Sidharth, GHSS Kuttamath, State School Sports meet; 1st Gold for Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia