സംസ്ഥാന ക്ലബ് ഫുടബോള്‍ ചാമ്പ്യന്‍ഷിപ്പ് കാലിക്കടവില്‍
Nov 14, 2016, 12:04 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.11.2016) സംസ്ഥാന ഇന്റര്‍ കബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പിലിക്കോട് കാലിക്കടവ് മൈതാനിയില്‍ നടക്കും. ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയും ചെറുവത്തൂര്‍ സോക്കര്‍ ക്ലബും സംയുക്തമായി ആതിഥ്യമരുളുന്ന ചാമ്പ്യന്‍ഷിപ്പിന് 2017 മാര്‍ച്ച് 20 ന് തുട
ക്കമാകും.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി സംഘാടസമിതി രൂപവത്കരിച്ചു. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഇന്റര്‍ കബ്ബ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലയിലെത്തുന്നത്. തിരുവനന്തപുരം ടൈറ്റാനിയം, കേരള പോലീസ്, എസ്ബിടി, കെഎസ്ഇബി, എഫ്സി കേരള, കൊച്ചിന് സെന്‍ട്രല്‍ എക്സൈസ് തുടങ്ങി 20 ടീമുകളാണ് മത്സരിക്കാനെത്തുന്നത്.
ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി കെ മണികണ്ഠന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ടി വി ഗോവിന്ദന്, ഇ കുഞ്ഞിരാമന്, ടി വി ശ്രീധരന്, ടി പി ഗോവിന്ദന്, കെ കുമാരന്, കെ വീരമണി, ടി വി ബാലകൃഷ്ണന്, പി കെ വിനോദ്, രതീഷ് കുതിരുമ്മല്‍, കെ പി രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ കുഞ്ഞിരാമന് (ചെയര്മാന്), പി കെ വിനോദ് (വര്‍ക്കിംഗ് ചെയര്മാന്), കെ പി രാജീവന് (കണ്‍വീനര്‍).
Keywords: Kerala, kasaragod, State, Football, Sports, Club, Championship, DYFI, Kalikadav, Pilicode, State Inter Club Football Championship