city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം നിര്‍മിക്കുന്നു; ചെലവ് 13 കോടി

കാസര്‍കോട്: (www.kasaragodvartha.com 23.12.2019) കാസര്‍കോട്ട് 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു പറഞ്ഞു. ബേക്കല്‍ ബീച്ച് ഗെയിംസിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്താണ് 13 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.

പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും കൈവശമാണ് സ്ഥലമുള്ളത്. ആവശ്യത്തില്‍ കൂടുതല്‍ സ്ഥലമുണ്ടെന്നും സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം മാത്രമാണ് ട്രാക്ക് നിര്‍മിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തുക. കാസര്‍കോട്ട് നിലവിലുള്ളത് 100 മീറ്റര്‍ ട്രാക്കുള്ള അടുക്കത്ത് ബയല്‍ ഗ്രൗണ്ട് മാത്രമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.

കാസര്‍കോട്ട് ഒരിടത്തും 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയമില്ല. അത് കൊണ്ട് തന്നെ വലിയ കായികമത്സരങ്ങള്‍ ജില്ലയ്ക്ക് അന്യമാകുകയാണ്. ട്രാക്ക് നിര്‍മിക്കുന്നതിലൂടെ വലിയ കായിക മത്സരങ്ങള്‍ ജില്ലയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ടവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ട് 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം നിര്‍മിക്കുന്നു; ചെലവ് 13 കോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Sports, athletics, Stadium will be built in Kasargod with 400 meter track     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia