കാസര്‍കോട്ടെ ശ്രീഹരി എസ് നായര്‍ കേരളാ അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടീമില്‍
Jan 9, 2018, 15:48 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2018) ജനുവരി 21 മുതല്‍ 27 വരെ ചെന്നൈയില്‍ വെച്ച് നടക്കുന്ന അണ്ടര്‍ 23 സൗത്ത് സോണ്‍ ഏകദിന ഇന്റര്‍ സ്റ്റേറ്റ് ലീഗിനുള്ള കേരളാ ക്രിക്കറ്റ് ടീമില്‍ കാസര്‍കോടിന്റെ ശ്രീഹരി എസ് നായര്‍ ഇടം നേടി. കാസര്‍കോട് ജില്ലാ യു- 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനും നീലേശ്വരം സ്വദേശിയുമായ ശ്രീഹരി ഇടം കയ്യന്‍ സ്പിന്നറാണ്.
നിലവില്‍ കേരളാ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ത്ഥിയാണ്. നേരത്തെ യു-23 സി കെ നായിഡു ട്രോഫിക്കുള്ള കേരളാ ടീമിലും അംഗമായിരുന്നു. കേരളാ ടീമില്‍ ഇടം നേടിയ ശ്രീഹരി എസ് നായരെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cricket, Sports, Sreehari S Nair in Kerala U-23 cricket Team
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cricket, Sports, Sreehari S Nair in Kerala U-23 cricket Team