city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കായിക മേഖലയോടും അധ്യാപകരോടും അവഗണന; മേള ബഹിഷ്‌കരിക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 30.07.2017) കായിക മേഖലയോടും അധ്യാപകരോടും വിദ്യാഭ്യാസ വകുപ്പ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കായിക മേള  ബഹിഷ്‌കരിക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നു. കായികാധ്യാപക തസ്തികാ നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത കായികാധ്യാപക സംഘടന സര്‍ക്കാരിന് സമര നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സ്‌പോട്‌സ് ആന്‍ഡ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവെച്ച് കായിക മേളകള്‍ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂലൈ 31 ന് പാലായില്‍ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്‌സ് സംഘാടക യോഗം ബഹിഷ്‌കരിച്ചു കൊണ്ട് സമരരൂപങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ആരോഗ്യ കായിക വിദ്യഭ്യാസ പരിശീലന പരിപാടി പ്രതിഷേധ ദിനമായി ആചരിക്കുവാനും എട്ടിന് ജില്ലാ ഡിഡി ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുവാനും ഒപ്പം എല്ലാ റവന്യൂ ജില്ലാ, ഉപജില്ലാ സെക്രട്ടറിമാര്‍ രാജിവെക്കുവാനും തീരുമാനിച്ചു.

സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന നേതാക്കള്‍ ഈ മാസം 12 ന് വിദ്യഭ്യാസ മന്ത്രിയേയും ബന്ധപ്പെട്ട അധികാരികളെയും കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ നൂറുകണക്കിന് സ്‌പെഷ്യലിസ്റ്റ് തസ്തികകളാണ് നഷ്ടപ്പെട്ടത്. ഇതോടെ വിവിധ ജില്ലകളില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടേയും തൊഴില്‍ സാധ്യത ഇല്ലാതായി. ഭാഷാ അധ്യാപകര്‍ക്കു തുല്യമായി പിരീഡുകള്‍ കണക്കാക്കി യുപി സ്‌കൂളുകളിലും 8,9,10 ക്ലാസുകളിലെ ടൈം ടേബിള്‍ പ്രകാരം പിരീഡുകള്‍ കണക്കാക്കി ഹൈസ്‌കൂളുകളിലും തസ്തിക സൃഷ്ടിക്കണമെന്നും പ്രീഡിഗ്രി വേര്‍പ്പെടുത്തിയതോടെ ഹയര്‍ സെക്കന്‍ഡി വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ കായിക വിദ്യഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി എച്ച്എസ്എസ് തസ്തിക അനുവദിക്കണമെന്നുമാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്.

മികച്ച നേട്ടം കൈവരിക്കുന്ന കായിക താരങ്ങളെ അര്‍ഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ ഈ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്ത കായികാധ്യാപകരെ അവഗണിക്കുകയാണ്. ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് പ്രൈമറി ശമ്പളം മാത്രമാണ് നല്‍കുന്നത്. കൂടാതെ യുപി വിഭാഗത്തില്‍ ഏതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക മാത്രമേ അനുവദിക്കുന്നുള്ളൂ. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കലാ-കായിക പ്രവൃത്തി പരിചയ വിഷയങ്ങള്‍ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മറികടക്കാന്‍ എസ് എസ് എയിലൂടെ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാല് സ്‌കൂളില്‍ ജോലി ചെയ്യിച്ചു കൊണ്ട് കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമോഷന്‍ സാധ്യതകളും മറ്റാനുകൂല്യങ്ങളുമില്ലാത്ത സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുവാനിരുന്ന മേളകള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സമര രൂപങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 29 ന് എറണാകുളം അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെപിഎസ്പിഇടിഎ സംസ്ഥാന പ്രസിഡന്റ് റെജി ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. ഡിപിഇടിഎ പ്രസിഡന്റ് കെ.എം. ബല്ലാള്‍, കെപിഎസ്പിഇടിഎ സംസ്ഥാന സെക്രട്ടറി ഷാജു, വിവിധ ജില്ലാ സെക്രട്ടറിമാര്‍ സംസാരിച്ചു. ഡിപിഇടിഎ സംസ്ഥാന സെക്രട്ടറി ഫാറൂഖ് പത്തൂര്‍ സ്വാഗതവും കെപിഎസ്പിഇടിഎ സംസ്ഥാന ട്രഷറര്‍ സ്റ്റീഫന്‍ മാത്യു നന്ദിയും പറഞ്ഞു.
കായിക മേഖലയോടും അധ്യാപകരോടും അവഗണന; മേള ബഹിഷ്‌കരിക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Sports, Teachers, Sports teachers going to boycott state schools athletics meet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia