ജില്ലാ ശരീര സൗന്ദര്യ മത്സരം: ശ്രീജിത്ത് ശ്രീധരന്‍ മിസ്റ്റര്‍ കാസര്‍കോട്
Feb 23, 2015, 13:42 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 23/02/2015) കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ജെ.സി.ബി.ശരീഫ് മിസ്റ്റര്‍ കാസര്‍കോട് 2014- 2015, 39ാംമത് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ കാസര്‍കോടായി ശിഫ ഗോള്‍ഡ് മേല്‍പ്പറമ്പിലെ ശ്രീജിത്ത് ശ്രീധരന്‍ (ഉദുമ) തിരഞ്ഞെടുക്കപ്പെട്ടു.
നിധിന്‍ ചെറുവത്തൂരിനെ ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായും തിരഞ്ഞെടുത്തു. ശ്രീജിത്ത് ശ്രീധരനു ജെ.സി.ബി.ശരീഫും നിധിന്‍ ചെറുവത്തൂരിന് സുബൈര്‍ തായ്‌ലാന്‍ഡും ട്രോഫിയും ഉപഹാരവും സമ്മാനിച്ചു.
ഞായറാഴ്ച മേല്‍പ്പറമ്പില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 13 ജിംനേഷ്യങ്ങളില്‍ നിന്നായി അമ്പതോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ഇംഗ്ലീഷ് അഷ്‌റഫിനെ ചടങ്ങില്‍ എം.എല്‍.എ. പൊന്നാട അണിയിച്ചു. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി.ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്റ്റാനില്‍ ജോഷി, ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശിഹാബ് കടവത്ത്, നാഷണല്‍ ജഡ്ജ് സജീവന്‍ കണ്ണൂര്‍, മുഹമ്മദ് കോളിയടുക്കം, ബാബു വള്ളിയോട്, മുഹമ്മദ് പാക്യാര, സലാം കൈനോത്ത്, ബഷീര്‍ വള്ളിയോട് എന്നിവര്‍ സംബന്ധിച്ചു. ജില്ല സെക്രട്ടറി ടി. പ്രദീപ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Sports, Competition, Winner, Body-Building-Association, Sreejith Sreedharan.