സെവന്‍സ് കളിക്കാരുടെ ക്ഷേമത്തിനായി തൃക്കരിപ്പൂരില്‍ 'ജനകീയ സെവന്‍സ്' വരുന്നു
Mar 15, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/03/2016) സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. കളിക്കളത്തില്‍ പരിക്കേല്‍ക്കുകയും അവശത നേരിടുകയും ചെയ്യുന്ന കളിക്കാര്‍ക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കുന്നതിന് വേണ്ടി കണ്ണൂര്‍ -കാസര്‍കോട് ജില്ലാ സെവന്‍സ് ടീം ആന്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലാണ് സെവന്‍സ് ടൂര്‍ണമെന്റിനായി ഒരുക്കം നടക്കുന്നത്.
ഏപ്രില്‍ 20 മുതല്‍ ഇളമ്പച്ചി മിനി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് പ്രശാന്ത് എടാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ, അംഗങ്ങളായ ടി.വി വിനോദ് കുമാര്‍, സത്താര്‍ വടക്കുമ്പാട്, ഡി ടി പി സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ.കെ രാജേന്ദ്രന്‍, എം ടി പി അബ്ദുല്‍ ഖാദര്‍, രവി പയ്യന്നൂര്‍, ടി പി ശാദുലി വള്‍വക്കാട്, കെ.വി അമ്പു, ഷരീഫ് മാടാപ്പുറം, സി സത്താര്‍, അനില്‍ തലിച്ചാലം, സന്തോഷ് ഇളമ്പച്ചി, അക്ബര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നീലേശ്വരം തൈക്കടപ്പുറത്തെ ഫുട്‌ബോള്‍ താരം അന്തരിച്ച ഷിംജിയുടെ കുടുംബത്തിന് അസോസിയേഷന്‍ സ്വരൂപിക്കുന്ന സഹായ നിധിയിലേക്കുള്ള മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ വിഹിതം ഭാരവാഹികള്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് കൈമാറി.
സംഘാടക സമിതി ഭാരവാഹികള്‍: എം ടി പി അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍), പ്രശാന്ത് എടാട്ടുമ്മല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ടി പി ശാദുലി വള്‍വക്കാട് (ജനറല്‍ കണ്‍വീനര്‍). എട്ട് സബ്ബ് കമ്മിറ്റികള്‍ ഉള്‍പ്പെടെ 201 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
Keywords: Trikaripur, Football, Sports, Kasaragod, Sevens Football.