city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.സി.എം ആസിഫിന് ദേശീയ വേദി സ്വീകരണം നല്‍കി

മൊഗ്രാല്‍: (www.kasargodvartha.com 31/08/2015) ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട മംഗളൂരു സര്‍വകലാശാല മുന്‍ ക്യാപ്റ്റനും, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മുന്‍ ക്യാപ്റ്റനുമായ പി.സി.എം ആസിഫിന് ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി. ജില്ലയുടെ വടക്കന്‍ മേഖലയിലേക്ക് ഈ പദവി എത്തുന്നത് ശുഭ സൂചനയാണെന്നും ആസിഫിന് ഇത് അര്‍ഹതയുടെ അംഗീകാരമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കുമ്പള എസ്.ഐ അനൂപ് കുമാര്‍ ഉദ്ഘാടനവും ഉപഹാര സമര്‍പണവും നിര്‍വഹിച്ചു. ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് അംഗങ്ങളായ ടി.എം ഷുഹൈബ്, ബി.എന്‍ മുഹമ്മദലി, യു.എ.ഇ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഹമീദ് സപിക്, മാഹിന്‍ മാസ്റ്റര്‍, കെ.സി സലീം, സെഡ്.എ മൊഗ്രാല്‍, സിദ്ദീഖ് റഹ് മാന്‍, ബഷീര്‍ അഹ്മദ്, നാസിര്‍ മൊഗ്രാല്‍, ടി.എം നവാസ്, ഇബ്രാഹിം മദര്‍ ഇന്ത്യ പ്രസംഗിച്ചു.

ജന.സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ നാടന്‍ കായിക മത്സരങ്ങളും അരങ്ങേറി. ജൂനിയര്‍ വിഭാഗം കസേരക്കളിയില്‍ ഫക്രുദ്ദീന്‍ റാസി ഒന്നാം സ്ഥാനവും, ഷറാഫ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ അനസ് ഒന്നും റാഷിദ് രണ്ടും സ്ഥാനം നേടി. കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരത്തില്‍ സയീദ് മഹറൂഫ് ഒന്നും ഷാനിദ് കടവത്ത് രണ്ടും സ്ഥാനം നേടി.

കലമുടയ്ക്കല്‍ മത്സരത്തില്‍ ഫൈസല്‍ നടുപ്പളം, സജ്ജാദ് കെ.കെ പുറം എന്നിവര്‍ ജേതാക്കളായി. മത്സര പരിപാടികള്‍ക്ക് ദേശീയ വേദി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

പി.സി.എം ആസിഫിന് ദേശീയ വേദി സ്വീകരണം നല്‍കി

Keywords : Mogral, Reception, Kasaragod, Kerala, Football, Sports, PCM Asif, Mogral Deshiya Vedi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia